ആനന്ദക്കണ്ണൻ
ഓർക്കുന്നു ഞാനാ ത്രിസന്ധ്യാനേരം,
ഗുരുവായൂരോ ചെന്നോരുനാളത്....
കേൾക്കുന്നു കണ്ണന്റെ നാമങ്ങളെവിടെയും,
എല്ലാരും കൈകൂപ്പി നിൽക്കുന്ന സന്നിധി...
പാടുന്നു കണ്ണന്റെ അഷ്ടപദികൾ,
കേൾക്കുന്നയേവർക്കുമാനന്ദലഹരി....
കണ്ണുനിറഞ്ഞുപോയി കൺകുളിർക്കേകണ്ട്,
ഉണ്ണിക്കണ്ണന്റെ തിരുരൂപം മുൻപിലായ്....
ഉണ്ണിയെ കണ്ടുഞാൻ കൺതുറന്നീടവേ,
പറയാൻ മറന്നുപോയെൻ പരിഭവങ്ങൾ...
ഒന്നുമാത്രമാണന്നുമിന്നുമെന്നിൽ നിറയുന്നു,
ആനന്ദക്കണ്ണന്റെ രൂപം മാനസേ സ്വച്ഛമായി..
നന്നായിട്ടുണ്ട് ട്ടോ.. 👍👍👍👌
മറുപടിഇല്ലാതാക്കൂ😍🥰
മറുപടിഇല്ലാതാക്കൂ