ജാനകി

നീലനിലാവിന്റെ നക്ഷത്രക്കണ്ണുള്ള
ചുന്ദരി വാവയല്ലേ,
അച്ഛന്  പൊന്നുമകളല്ലേ....

പുത്തനുടുപ്പിട്ട് കൊഞ്ചും കൊലുസിട്ട തങ്കനിലാവല്ലേ,
അമ്മയ്ക്ക് പൊന്നുംകുടമല്ലേ....

ചുന്ദരി പെണ്ണിന്റെ പുഞ്ചിരി കണ്ടിട്ട്,
അമ്പിളിതിങ്കളോ പാട്ടുകൾ പാടീല്ലേ...
ചിറ്റക്ക് കുഞ്ഞിപെണ്ണല്ലേ...

കുഞ്ഞരിപ്രാവിന്റെ കാതിലെ കമ്മലുകാണുവാൻ മിന്നാമിനുങ്ങുപോലെ....
മുത്തശ്ശീടെ ചുന്ദരിമുത്തല്ലേ...

കുഞ്ഞിളം കൈകളിൽ എന്തൊരു ചന്തം,
കുഞ്ഞുവളകൾ കാണാൻ...
മുത്തച്ഛന്റെ പുന്നാരമുത്തല്ലേ....

കാർകൂന്തൽ നിന്നിൽ പീലിഅഴകായി,
ചിണുങ്ങിയും പിണങ്ങിയും മനംകവരും ...
ഞങ്ങടെ ജാനകി വാവയല്ല....

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...