താമരക്കണ്ണൻ

ഹരിനാമ കീർത്തനം കേട്ടങ്ങുണർന്നീടാം,
ഗുരുവായൂർ ശ്രീലകം തന്നിലെന്നും....
ഒഴുകിയെത്തുന്നൊരീ ബാസുരീ നാദം,
കേൾപ്പൂ മനമോ ആനന്ദപൂർണ്ണം...

പ്രിയതോഴി രാധയ്ക്കും ഭക്ത കുചേലനും,
കുറൂർ ഇല്ലത്തമ്മയ്ക്കും ഭട്ടതിരിക്കും... 
ആവോളം നൽകി നീ,
നിൻ ദിവ്യ ദർശനം...

വീണ്ടുമാ കാൽച്ചിലമ്പൊച്ച കേൾക്കുന്നു ഞാനെങ്ങോ...
ശ്രീലകത്തുണ്ടോയെന്റെ കണ്ണാ നീ...
പാല്പായസവും കദളിപ്പഴങ്ങളും,
നേദ്യമായി നൽകിടാം നീ വരുമെങ്കിൽ....

താമരക്കണ്ണനെ കാണുവാനായെത്തി,
വീണ്ടുമീ ഗുരുവായൂർ അമ്പലനടതന്നിൽ...
ഈ നേരമെങ്കിലും കാണാൻ കഴിയണേ,
നിൻ ദിവ്യ രൂപം എന്റെ കണ്ണാ...

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...