കണ്ണൻ

കണ്ണിനു മധുവേകും കായാമ്പൂ വർണ്ണനേ,
കണികണ്ടുണരുവാൻ കൃപയേകണം...
കദനങ്ങൾ നിറയുന്ന മനസ്സിന് നീയെന്നും, കോടകാർവർണ്ണാ തുണയാവണം...

നോവേറും ജീവിതവീഥിയിൽ,
തളർന്നു ഞാൻ നിൽക്കുമ്പോൾ...
വഴികാട്ടിയായി നിൻ സാമീപ്യം,
അറിയുന്നു അകതാരിലെന്നും...

മുരളീഗാനം കേൾക്കുന്നുവോ കണ്ണാ,
നിന്റെ കാൽച്ചിലമ്പൊച്ച ഞാൻ കേൾക്കുന്നുവോ...
തൃക്കൈവെണ്ണയും തുളസീദളങ്ങളും
നൽകിടാം ഞാനെന്നും,
എൻ കണ്ണനെ വരവേൽക്കുവാനായി..

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...