എന്റെ കണ്ണൻ

ആ മിഴികളാൽ നീയെന്നെ നോക്കിയില്ലെങ്കിലും,
നീയെന്നുമെന്നിലെ ഉൾക്കാഴ്ച്ചയായി നിൽപ്പൂ..
ആ കുഞ്ഞുകൈകളാൽ തലോടീല്ലിതുവരെ,
എങ്കിലും അറിയാൻ കഴിയുന്നുനിൻ കാരുണ്യ സ്പർശം..
ഒന്നുമാത്രം നീയെനിക്കേകുന്നു നിത്യവും,
മുളം തണ്ടിൽ വിടരുന്ന നാദങ്ങൾ ..
കേട്ടുകേട്ടെന്നുടെ മനസ്സും നിറയുന്നു,
ആ ചുണ്ടിൽ വിടരുന്ന ചിരിയോ കണ്ണാ,
എന്നുടെ ആത്മാവിൽ ഇഴചേർന്നു നിൽപ്പൂ..

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...