കണ്ണനും ഞാനും..
ഉണ്ണിക്കണ്ണനെ ഒന്ന് നിനച്ചനേരം,
മയിൽപീലിയും ചൂടികൊണ്ടോടിവന്നു..
കൈയ്യിലോ സ്വാദൂറും വെണ്ണക്കുടവുമേറി,
മറുകൈയ്യിലോ വെണ്ണയുണ്ടെനിക്ക് നൽകാൻ..
കാഞ്ചന കാഞ്ചി കിലുക്കിക്കൊണ്ടും,
മഞ്ഞത്തുകിൽ ചാർത്തിയ കണ്ണനവൻ..
മഞ്ചാടി നിറയുമീ മൺചിരാഗിൽ,
ഗുരുവായൂരിൽ നിന്നിവിടെയെത്തി..
എത്ര പരീക്ഷണമേറിയാലും,
എന്നുമെൻ കൂട്ടായ് കൂടെ നിൽക്കാൻ ..
ഒത്തിരി ദുരിതങ്ങൾ ഏകിടുമ്പോൾ,
എന്നുമെൻ അരികിലായ് കൂട്ടിരിപ്പൂ..
അറിയില്ല കണ്ണാ
നിൻ മായകളൊന്നുമേ,
ഒന്നു മാത്രം പറയാം ഞാനിന്ന്..
നീ എനിക്കു മാത്രമായി വന്നൂ,
ഇന്നീ ചിങ്ങപ്പുലർവേളയിൽ..
Nice! Keep writing💫
മറുപടിഇല്ലാതാക്കൂGood one 💕
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് 👌👌👌🙏
മറുപടിഇല്ലാതാക്കൂVery good... Continue writing... 👍
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂ