മാനസ്സ പൂവുകൾ
ഓമന പൈതലേ നിന്നെ തലോടുവാൻ,
കാത്തിരിക്കുന്നൊരമ്മയുണ്ടിവിടെ..
നീ കരഞ്ഞീടുമ്പോൾ താരാട്ട് പാടുവാൻ,
നെഞ്ചോട് ചേർത്തൊന്നുറക്കുവാൻ മോഹമിന്നേറെ..
എൻ കൈകളോ നിന്നെ, പുണരുവാൻ വെമ്പുന്നു..
മൗനമായ് നിൻ പുഞ്ചിരിയെന്നിൽ,
വെളിച്ചമായി നിറയുന്നു..
ഇന്നെന്റെ കണ്ണുനീർതുള്ളികൾ,
കൃഷ്ണാ നിന്നിലേ കുഞ്ഞുമാനസ്സ പൂവുകൾ..
Nice👌👌👌
മറുപടിഇല്ലാതാക്കൂ