ശാർക്കര ദേവി
ശാർക്കരക്കാവിലമ്മേ,
എന്നും മിഴി തുറന്നീടുകമ്മേ..
പൊയ് പോയ നാളിന്റെ ദുഃഖങ്ങളെല്ലാം,
എന്നിൽ നിന്നകലേക്കു മാറ്റേണമേ..
എന്നും തുണയായി അരികുലണ്ടാകേണമേ,
അമ്മേ ശ്രീഭദ്രകാളിയമ്മേ..
കുംഭമിങ്ങെത്തിയാൽ കാളിയൂട്ടും,
മീനത്തിൽ ഭരണിയോ ഉത്സവനാളുകൾ..
നാദസ്വരങ്ങളും വാദ്യങ്ങളും പിന്നെ,
മേളമോടങ്ങനെ പത്താമുദയവും..
കർക്കിടക്കത്തിലെ നറുപുത്തരിയും,
കണ്ടു തൊഴുതു ഞാൻ അമ്മേ..
കാവലായ് കൂടെ ഉണ്ടെനിക്കെന്നുമെന്നമ്മ,
കൈവിടാതെന്നും കാക്കുന്ന ശ്രീഭദ്ര..
അനുഗ്രഹം ചൊരിയുന്നു,
നാടിന്റെ നന്മയ്ക്കായ്.
എന്നും വിളങ്ങുന്ന ചൈതന്യം,
എന്റെ ശാർക്കരക്കാവിലമ്മ..
💖💖🙏🙏😍😍🌹🌹👌🏻
മറുപടിഇല്ലാതാക്കൂ👌👌👌👍
മറുപടിഇല്ലാതാക്കൂ