എന്നെന്നും കൂടെ..
ഈറനണിയും കണ്ണുകൾ,
മൂകമായീ വീഥിയും..
നിന്റെ ചിത്രം കണ്ടുനിന്ന്, വിങ്ങുമൊരായിരം മനസ്സുകൾ..
ആ പുഞ്ചിരിയിൽ ഒളിഞ്ഞിരുന്നൂ, മൗനമായൊരു കദനവും..
അറിഞ്ഞതില്ല നിൻ വേദന,
നീ പകുത്തു നൽകുവാൻ മറന്നുവോ..
കണ്ടു കണ്ണുകൾക്ക് പരിചിതം,
എങ്കിലും കേട്ടതില്ല നിൻ സ്വരമതിൽ..
സൗഹൃദങ്ങൾ ആഴമേറി,
ബന്ധങ്ങൾ ഇടറിടാതെ..
കാത്തിരുന്നൊരു വരവിനായി,
ഒടുവിൽ വിടപറഞ്ഞു നീ പോകവേ..
നൊമ്പരങ്ങൾ പേറിനിൽക്കും,
ഈ കുടുംബമെന്നത് നിശ്ചലം..
ആത്മധൈര്യം നൽകിടാൻ,
നീ കൂടെ നിൽക്കുക ഇനിയെന്നുമേ..
😍👌👌👌
മറുപടിഇല്ലാതാക്കൂ