ശ്രീ വള്ളിയാങ്കാവിലമ്മേ, എന്നുമെന്നെ കാത്തിടേണെ... എൻ ദുഃഖങ്ങൾക്കറുതി വരുത്തിടേണെ, എന്നുമെന്റെ കൂടെ ഉണ്ടാകണേ... നിൻ തിരു സന്നിധിയിൽ, ഈ ഞാനുമിന്നെത്തിനിൽപ്പൂ... കൈവിടാതെന്നെ നീയും, കാത്തു രക്ഷിക്കേണമമ്മേ... ആരുമില്ലാത്ത ഈ എനിക്കും, തുണയായിരിക്കയമ്മേ... എന്നും കൂടെ ഉണ്ടാകു അമ്മേ, എന്നെ നിന്നോട് ചേർത്തു നിർത്തീടു അമ്മേ...
നക്ഷത്രങ്ങൾ കൺ ചിമ്മി ചിമ്മി നിന്നെ തന്നെ നോക്കി നിൽക്കുന്നു. പൂനിലാവൊളി നിന്നിൽ വാരി വിതറി വാനിലായ് അമ്പിളി ചിരിതൂകി നിൽക്കുന്നു. ഇത്രയൊക്കെ ആയിട്ടും നീ മാത്രം എന്തേ ഇങ്ങനെ അലസമായി ഒഴുകുന്നു. കടവിൽ എവിടേയും ജങ്കാർ കാണുന്നില്ല. ഇന്ന് എന്ത് പറ്റി എന്ന് ചിന്തിച്ചു തുടങ്ങിയപ്പോഴേക്കും അമ്മയുടെ തിരു നാമങ്ങൾ എന്റെ കർണ്ണങ്ങളിൽ പതിഞ്ഞു. നേരം ഏറെ ആകുന്നു. അത് വഴി വന്ന ഒരു കടത്തുവള്ളം എന്നെ അക്കരയിൽ എത്തിച്ചു.ഞാൻ കടത്തിറങ്ങി വേഗം ആ തിരു മുറ്റത്തേക്ക് വേഗം നടന്നു തുടങ്ങി.സമയം ഏഴര മണി ആകുന്നു. ആ ദിവ്യ ചൈതന്യത്തിലേക്ക് നടന്ന് അടുക്കുമ്പോൾ ആ നേരം വരെ എന്റെ മനസ്സിൽ ഉണ്ടായിരുന്ന ആധികൾ ഒക്കെ വിട്ടൊഴിഞ്ഞു മനസ്സ് ഏറെ ശാന്തമായി. കടൽ കാറ്റിൽ ആ തിരുമുറ്റത്തെ ആലിൻ ശിഖരങ്ങൾ മണിനാദം കൊണ്ട് മുഖരിതമായി. അമ്മയുടെ തിരു സന്നിധിയിൽ എത്തിയതും എത്ര കണ്ടാലും മതിവരാത്ത ചിരിതൂകി നിൽക്കുന്ന രൂപം മനസ്സിൽ മായാതെ ഇടം പിടിച്ചിരിക്കുന്നു. എത്ര കഠിന പരീക്ഷണങ്ങളേയും തരണം ചെയ്യാൻ ഉള്ള ഊർജ്ജം അവിടെ അഭയം തേടി എത്തുന്നവർക്കെല്ലാം അമ്മ നൽകുന്നു. ഭക്തരുടെ മനസ്സൊന്നു വിങ്ങിയാൽ അത് കണ്ടറിഞ്ഞു ചേർത്തു...
ഇന്നിപ്പോ ഞാൻ തിരികെ തലശ്ശേരിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള തീവണ്ടി യാത്രയിൽ ഷൊർണ്ണൂർ സ്റ്റേഷനിൽ എത്തി. ഇന്ന് വിഷു ആയതിനാൽ അത്ര തിരക്കൊന്നും ഇല്ല. ഏറനാട് എക്സ്പ്രസിൽ സൈഡ് സീറ്റിൽ ഇരുന്നുള്ള യാത്രയിൽ ഒരുപാട് കാഴ്ചകൾ കണ്ട് അങ്ങനെ സമയം പൊയ്ക്കൊണ്ടേ ഇരിക്കുന്നു. തീവണ്ടി ഷോർണ്ണൂർ സ്റ്റേഷനിൽ എത്തി. ഷൊർണ്ണൂർ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഞങ്ങളുടെ കൂടെ തലശ്ശേരി സേക്രെട്ഹാർട്ട് സ്കൂളിൽ പഠിച്ചിരുന്ന ദർശിതയെയാണ്. പഠിക്കാൻ മിടുക്കി അവൾ ഏഴിൽ പഠിക്കുമ്പോൾ അവളുടെ അമ്മയുടെ മരണം. ഒരു നടുക്കം ആയിരുന്നു ആ വാർത്ത ഞങ്ങൾക്ക് എല്ലാർക്കും പിന്നീട് അറിയാൻ കഴിഞ്ഞു അവളുടെ അമ്മ ഒരു ക്യാൻസർ പേഷ്യന്റ് ആയിരുന്നു എന്ന്. ഒരിക്കൽ പോലും അവൾ ഞങ്ങളോട് ആരോടും ഒന്നും പറഞ്ഞിരുന്നില്ല.പിന്നീട് അനുജത്തി മാരും അച്ഛനും മാത്രം ഒതുങ്ങുന്ന കുടുംബം. ഞാൻ എട്ടിലേക്ക് ആയപ്പോഴേക്കും അച്ഛന് തലശ്ശേരി നിന്നും എറണാകുളത്തേക്ക് ട്രാൻസ്ഫർ ആയി. അങ്ങനെ ഞങ്ങൾ തലശ്ശേരി നിന്നും അച്ഛന്റെയും അമ്മയുടെയും നാടായ കൊല്ലത്തേക്ക് തിരികെ എത്തി വീട് വച്ചു താമസം തുടങ്ങി.അച്ഛൻ ആഴ്ചയിൽ വീട്ടിൽ വന്നു പോകും എറണാകുളത്തു നിന്നു...
നീ ദൂരയെങ്കിലും എൻ ഹൃദയം നിൻ അരികിലായ്, സ്പന്ദിക്കുന്നു നിനക്ക് മാത്രമായ് പ്രിയനേ... ഇന്നീ പുലർ വേള പോലും നിനക്കായ് എഴുതുന്നു ആശംസകൾ, തൂവെള്ള ചാലിച്ച കോടമഞ്ഞിനാൽ... ഈ ലോകം നിനക്കായ് നൽകിയ സമ്മാനം, എന്നെയും എന്റെ സ്നേഹവും നിനക്ക് മാത്രമായ്... നിനക്ക് തുണയായി നിൽക്കുന്നു ഞാനും, ഈ ജന്മവും വരും ജന്മങ്ങളും... ഇന്നീ ആനന്ദ വേളയിൽ നിനക്കായേകുന്നു, ഒരായിരം ജന്മദിന ആശംസകൾ...
എന്നുമെൻ മനസ്സിൽ തെളിയുന്ന വിളക്കാണ് നിന്റെ സ്നേഹവും സാമീപ്യവും. മനസ്സുകൊണ്ട് നീ കൂടെ ഉണ്ടെങ്കിലും, നമ്മൾ തമ്മിലുള്ള ഈ ദൂരം എന്നെ വല്ലാതെ അലട്ടുന്നുണ്ട്. ഈ ദൂരം എന്നിൽ ഭയവും സങ്കടവും ഒക്കെ ജനിപ്പിക്കുന്നു. നിന്റെ കൂടെ നിന്റെ അരികിൽ ഇങ്ങനെ സാങ്കൽപ്പികമായല്ല, നിന്നോടൊപ്പം യഥാർത്ഥമായ് ജീവിക്കണം സന്തോഷത്തോടെയും സമാധാന പരമായും. നമ്മുക്ക് ഒരുമിച്ചു സന്തോഷപൂർണ്ണമായി ജീവിക്കാൻ നിന്റെ വരവും കാത്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്നു ഞാൻ ഇവിടെ ഈ കൊച്ച് കേരളത്തിൽ. എന്ന് സ്നേഹത്തോടെ നിന്റെ സ്വന്തം നിന്റെ മാത്രം പെണ്ണ്.. Gayathri Udayasankar
എൻ ചന്ദന വളയിട്ട കൈയ്യിൽ, നീ തുരു തുരെ ഉമ്മകൾ നൽകി... എൻ നെറുകയിൽ നീ ഉമ്മവയ്ക്കേ, എൻ മേനിയോ കോരി തരിച്ചു പോയി... അന്നൊരു വൃശ്ചിക നാളിൽ, ഗുരുവായൂരമ്പല നടയിൽ... അന്ന് നിൻ കൈകൾ എനിക്കായ്, തന്നോരാ താലിയും ചാർത്തി... നിൻ വിരൽ തുമ്പിനാലന്ന്, എൻ സിന്ദൂരരേഖയിൽ വർണ്ണം വിതയ്ക്കെ... നിൻ കൈയ്യിൽ എൻ കൈയ്യും ചേർത്ത്, അഗ്നി സാക്ഷിയായ് നീയും നടന്നൂ... വാദ്യഘോഷങ്ങൾ ആരാവങ്ങൾ, ഉണ്ണിക്കണ്ണന്റെ തിരു മുന്പിലായ്... നാം അന്യോന്യം, എന്നേക്കും സ്വന്തമായി...
കാത്തു കാത്തിരിപ്പൂ ഞാൻ, നിൻ മൊഴിയൊന്നു കേൾക്കുവാൻ.. കണ്ണുനട്ടിരിപ്പൂ ഞാനും, നിന്നെ ഒന്ന് കാണുവാൻ... ഇഷ്ടമൊന്നോതുവാൻ, പ്രതീക്ഷയിൽ ഞാനും... നാളുകൾ ഏറെയായ്, നിനക്കായ് മാത്രമായി കാത്തിരിപ്പൂ... നിൻ കൂടെയെന്തും പങ്കു വയ്ക്കാൻ, നിന്നോടൊപ്പമായി ജീവിക്കുവാൻ.... ജീവനുള്ള കാലത്തോളം നിനക്ക് മാത്രമായ്, കാത്തിരിക്കുമിവിടെയായ് ഞാനും... ഇനി ജീവനില്ലെങ്കിലും നിന്റേത് മാത്രമായ്, ഇവിടെ ഉണ്ടാകും നീ കൂടെ വരുവോളം...
നീ വന്നോരുനാൾ, എന്റെ മനസ്സിന്റെ താരക ചില്ലയിൽ... അന്നുതൊട്ട് ഇന്നുവരേക്കും, ഇനി എത്ര നാൾ ഞാനുണ്ടോ അന്നുവരേക്കും... നീയാണെനിക്കെല്ലാം, ഒരോർമ്മപ്പെടുത്തലായ് കുറിക്കുന്ന ഞാനീ വാക്കുകൾ.... നിനക്കായ് മാത്രമായ്, എന്നിലെ ഓരോ ശ്വാസവും നിന്നെ തിരയുന്നു... നിനക്കായ് ഞാനിന്ന് കാത്തിരിക്കുന്നു, നീ തിരികെ വരുമെന്ന പ്രതീക്ഷയോടെ...
👍👍👍
മറുപടിഇല്ലാതാക്കൂGood one👌👌👌👏
മറുപടിഇല്ലാതാക്കൂ