പ്രകൃതി
മഞ്ഞുതുള്ളികൾ പതിയേ,
കൺതുറക്കുന്നു രാവതിൽ...
പുലർകാലവേളയിൽ വിടരുന്നു,
പനിനീർ പൂവുകൾ..
പൊഴിയുന്നു ചെറുമഴയിലും,
ഈ കാട്ടുമുല്ലകൾ..
കുഞ്ഞിളം കാറ്റിൽ ഉലയുന്നു,
കടവിലെ തോണിയും...
മുളം തണ്ടിന്റെ താളലയമതിൽ,
ഒഴുകുന്നു പതിയേ..
കളകളാരവം മുഴക്കുമരുവിയും,
ഒക്കെയും ഇഴചേർന്നു നിൽക്കുന്നു,
ഈ പ്രകൃതി ധന്യമായ്......
👍👍👍
മറുപടിഇല്ലാതാക്കൂ