അരുന്ധതി

പുലരിയോ വന്നെത്തി പ്രതീക്ഷയോടെ, 
കാത്തിരിക്കുന്നു നിന്നെ ഒരു നോക്ക് കാണുവാൻ..
ഒരു ചെറു കൊഞ്ചലിൻ കൊലുസിട്ടനാദം, 
അലയടിക്കുന്നൊരീ സായാഹ്ന വേളയിൽ...
വന്നെത്തി നീയോ തിരുവോണ നാളിൽ, 
അമ്മതൻ മടിത്തട്ടിലായ്...
ഓമൽ കുരുന്നിൻ നറുപുഞ്ചിരി തന്നിലായ്, 
മകരവെയിലോ മാഞ്ഞങ്ങു പോകവേ...
ആയിരം സൂര്യ രശ്മിതൻ ജ്യോതിയിൽ ,   
അരുണോദയത്തിന്റെ നവനീതഭാവമായി... 
നിന്റെ കാൽവെയ്പ്പുകൾക്ക് എന്നെന്നും, 
കാവലുണ്ടെന്ന് ചൊല്ലുന്നൊരച്ചന്റെ താരാട്ടും...
നിന്നെ നീയാക്കി, 
മാറ്റുന്നൊരമ്മതൻ സ്നേഹവും...
നിലാവിന്റെ നെറുകയിൽ ചാർത്തുന്ന, 
ചന്ദ്രകല പോലെ ശോഭിതം... 
നീ ഏവർക്കും പാരിതിൽ, 
നക്ഷത്ര കണ്ണുള്ള രാജകുമാരി..
   

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...