നീർമാതള പൂക്കൾ

ഇന്ന് പെയ്യ്ത മഴയിൽ നിന്മനം, 
ഈ അടർന്നുവീണ പൂവിൻ ദളങ്ങൾപോലെ... 
വിടർന്നു വെറുതേ കൊഴിഞ്ഞിടാനായ് എന്നപോലെ, 
തുടങ്ങും മുൻപേ ഒടുങ്ങുവാനായ് ഒരു  ജീവിതം...
നിനച്ചിരുന്ന്  മുറിവേറ്റുപോയോരു,
മനസ്സുപാടെ തളർന്നുപോയി... 
വിധിയെന്ന് ചൊല്ലും മുന്പേ,  
അവൻ മറഞ്ഞു പോയോരു നാൾ....
അന്നു തൊട്ടേ ഏകയാണവൾ,  
ഇന്നുമതുതന്നെ തുടരവേ...
ഈറനണിയും കണ്ണുകളിൽ,  
ഉതിരുന്നു രക്തകണങ്ങളും..
ഒടുവിലവൾ പുഞ്ചിരിച്ചു, 
എന്റെ മുറ്റത്തേ നീർമാതള പൂക്കളായ് ....




അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...