നിനക്കായ്....


നീ ദൂരയെങ്കിലും
എൻ ഹൃദയം നിൻ അരികിലായ്,
സ്പന്ദിക്കുന്നു നിനക്ക് മാത്രമായ് പ്രിയനേ...
ഇന്നീ പുലർ വേള പോലും നിനക്കായ്‌ എഴുതുന്നു ആശംസകൾ,
തൂവെള്ള ചാലിച്ച കോടമഞ്ഞിനാൽ...
ഈ ലോകം നിനക്കായ്‌ നൽകിയ സമ്മാനം,
എന്നെയും എന്റെ സ്നേഹവും നിനക്ക് മാത്രമായ്...
നിനക്ക് തുണയായി നിൽക്കുന്നു ഞാനും,
ഈ ജന്മവും വരും ജന്മങ്ങളും...
ഇന്നീ ആനന്ദ വേളയിൽ നിനക്കായേകുന്നു,
ഒരായിരം ജന്മദിന ആശംസകൾ...

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...