കല്യാണം..
എൻ ചന്ദന വളയിട്ട കൈയ്യിൽ,
നീ തുരു തുരെ ഉമ്മകൾ നൽകി...
എൻ നെറുകയിൽ നീ ഉമ്മവയ്ക്കേ,
എൻ മേനിയോ കോരി തരിച്ചു പോയി...
അന്നൊരു വൃശ്ചിക നാളിൽ,
ഗുരുവായൂരമ്പല നടയിൽ...
അന്ന് നിൻ കൈകൾ എനിക്കായ്,
തന്നോരാ താലിയും ചാർത്തി...
നിൻ വിരൽ തുമ്പിനാലന്ന്,
എൻ സിന്ദൂരരേഖയിൽ വർണ്ണം വിതയ്‌ക്കെ...
നിൻ കൈയ്യിൽ എൻ കൈയ്യും ചേർത്ത്,
അഗ്നി സാക്ഷിയായ് നീയും നടന്നൂ...
വാദ്യഘോഷങ്ങൾ ആരാവങ്ങൾ,
ഉണ്ണിക്കണ്ണന്റെ തിരു മുന്പിലായ്...
നാം അന്യോന്യം,
എന്നേക്കും സ്വന്തമായി...
അടിപൊളി 🔥
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്...
മറുപടിഇല്ലാതാക്കൂHappy married life ചേച്ചി and ചേട്ടാ ❤️❤️
മറുപടിഇല്ലാതാക്കൂNice👌🔥
മറുപടിഇല്ലാതാക്കൂ