തീരങ്ങളുടെ രാജകുമാരി..
വെള്ളിമേഘങ്ങൾ പാറി പറക്കുന്നു,
നിൻ മടിത്തട്ടിലായി വന്നു ചേക്കേറുവാൻ..
ദേശിങ്ങനാടിന്റെ ഓമനതിങ്കളോ,
വന്നുനിൻ ചാരത്തു തീരങ്ങൾ തേടി...
പ്രാചീനതയുടെ മുതൽകൂട്ടുമായി,
ചരിത്രമുറങ്ങുന്നു ഗോവൻ നഗരികൾ...
വർണ്ണങ്ങൾ വിതറുന്നൂ ചിപ്പികളോരോന്നും,
സമുദ്രതീരങ്ങൾ സാക്ഷിയായ് നിൽക്കവേ...
സംവത്സരങ്ങൾ കഴിഞ്ഞാലുമിനിയും,
പ്രീയമേറിടും നിന്നരികിലെത്താൻ...
നിന്നിലൊരായിരം വിസ്മയച്ചെപ്പുകൾ,
അതാവോളമറിയാൻ ഈ വിനോദയാത്രയും...
👍
മറുപടിഇല്ലാതാക്കൂSuper.... 👌🏻
മറുപടിഇല്ലാതാക്കൂSuperb👌👌👌
മറുപടിഇല്ലാതാക്കൂഗോവ കണ്ട് അനുഭവിച്ചു അറിഞ്ഞ വരികൾ ആണോ? എന്തായാലും തിരമാല തിളക്കം മനസ് നിറക്കുന്നു 🙏👍
മറുപടിഇല്ലാതാക്കൂ