കരിക്കകത്തമ്മ
മനസ്സറിഞ്ഞീടുന്ന,
നന്മതൻ നിറകുടമെന്റെ അമ്മ...
കരിക്കകം വാഴുന്ന ദേവിയമ്മ,
എന്റെ കരിക്കകത്തമ്മേ ശരണമമ്പേ....
ജീവിത വീഥിയിൽ ഒരു നെയ് തിരിനാളമായി,
ഞാനെരിഞ്ഞിടുമ്പോഴമ്മയെന്നും...
ഒരു മഴതുള്ളിയായ് അരികിലെത്തും,
എന്റെ കരിക്കകം വാഴുന്ന ശ്രീചാമുണ്ഡേശ്വരീ....
നിനവിലും നീയല്ലോ അമ്മമഹേശ്വരി ,
കനവിലും നീയല്ലോ രക്ത ചാമുണ്ഡേശ്വരീ..
നീറുന്ന മനസ്സിനെ തൊട്ടുണർത്തി മെല്ലെ,
എന്റെ കരിക്കകം വാഴുന്ന ചാമുണ്ഡി...
🙏👏👏👏
മറുപടിഇല്ലാതാക്കൂ🙏🙏🙏
മറുപടിഇല്ലാതാക്കൂ👍👍👍
മറുപടിഇല്ലാതാക്കൂE ഭക്തി സാന്ദ്രമായി
മറുപടിഇല്ലാതാക്കൂ