തത്വമസി
പമ്പയിൽ മുങ്ങിനിവർന്നു ഞങ്ങൾ,
സ്വാമിയേ ശരണമെന്നാലപിച്ച്...
കന്നി അയ്യപ്പന്മാരുമൊത്ത്ങ്ങൾ,
മലകയറി വന്നങ്ങെത്തിടുന്നു...
പന്തള നാടിന്റെ ഓമന പുത്രനെ,
കാണുവാനായ് താണ്ടുന്നു മാമല....
മഹിഷിക്കു മോക്ഷം കൊടുക്കുവാൻ വന്നൊരാ,
ശാസ്താവ് തന്നിടം കണ്ടു തൊഴുന്നേരം....
ഇരുമുടിക്കെട്ടുപോൽ ഏറുന്ന ഭാരങ്ങൾ,
ജീവിതമെന്നൊരു സാഗരം താണ്ടുവാൻ....
നേർവഴികാട്ടുവാൻ കൃപയാകണം,
എന്നും തത്വമസി പൊരുളായി നിലകൊള്ളണം....
👍👍👍👍
മറുപടിഇല്ലാതാക്കൂ