നക്ഷത്രക്കണ്ണുള്ള രാജകുമാരി....
ഇടവപ്പാതി മെല്ലെ തോർന്നു,
തെളിയുന്നൊരാ ആകാശവീഥിയും...
കുയിലുകൾ പാടിത്തിമിർക്കുന്നു,
കാട്ടരുവിയോ മുളം തണ്ടിൽ പുല്ലാംകുഴൽ ഊതുന്നു..
പ്രകൃതിയോ പച്ചപുതപ്പിട്ട് നിൽക്കുന്നു,
പൂക്കളോ വിടരുന്നു നിനക്കായ് ഇനിയെന്നും...
സായാഹ്ന സന്ധ്യയോ
തേരിലേറുന്നു,
നിന്നെ വരവേൽക്കുവാനായി....
നിന്റെയാദ്യനാദം കേൾക്കുവാൻ,
ഏവരും കാത്തങ്ങിരിക്കുന്നു പ്രതീക്ഷയോടെ...
ഒടുവിലീ സായാഹ്ന വേളയിൽ,
അമ്മതൻ അരികിലായി നീ, വന്നങ്ങണഞ്ഞൂ പ്രാർത്ഥന പോലെ...
ഓമന കുഞ്ഞായി,
ഒരു കുഞ്ഞു ദേവത...
പാൽപുഞ്ചിരിതൂകി നിറഞ്ഞങ്ങുനിൽക്കുന്നു,
കനിവുള്ളൊരു പ്രിയതോഴിയാണിന്നവളേവർക്കും...
ജീജയെന്നുള്ളോരോമന പേരിൽ
നക്ഷത്രക്കണ്ണുള്ള രാജകുമാരി....
👌👌👌👌
മറുപടിഇല്ലാതാക്കൂ