ഒരു നിമിഷം....
പണ്ടേയ്ക്ക് പണ്ടേ,
പുകൾപെറ്റ നാട്...
പൗരാണികത്വത്തിന്റെ,
കൊടുമുടി ഏറുന്ന നാട്...
വാദ്യ കലകളിൽ,
നൈപുണ്യമാർന്നോരു,
സാംസ്കാരികതയുടെ,
പൈതൃകനാട്....
ചൊല്ലിപഠിപ്പിച്ച പാഠമാണാദ്യം,
വെറും പെണ്ണാണു നീ...
വെറുമൊരു പെണ്ണ്....
അവൾക്കോ ഒരു വിധി മാത്രം ഇവിടെ,
എല്ലാം സഹിക്കുക ഭൂമിയോളം..
ആദ്യം കൽപ്പിക്കും വില ഏവരും,
പെണ്ണിനല്ല മറിച്ച് ഭൂസ്വത്തിനും പൊന്നിനും...
സ്നേഹം അതെങ്ങുമില്ലിവിടെ,
വേണമാവോളം പണം അതല്ലാതെ, മറ്റൊന്നുമേ വേണ്ടതിലൊട്ടുമേ...
കൂട്ടായ് കൂടെ വന്നവനും തുലാസ്സിലേറ്റുന്നു,
കൂടെ വന്ന പൊന്നിന്റെതൂക്കം...
മൂല്യം കുറഞ്ഞുവോ എങ്കിൽ,
വീണ്ടും സഹിക്കണം കുത്തുവാക്കുകൾ,
പിന്നെ ഒരിക്കലും,
മങ്ങാത്ത മുറിപ്പാടുകൾ കൂട്ടായ്..
സ്വപ്നങ്ങൾതൻ ചില്ലു കൊട്ടാരം പൊട്ടിച്ച്, താലിയെന്നൊരു ചരട്...
രക്ഷയായ് നിൽക്കേണ്ടൊരാൾ തന്നെ,
ശിക്ഷയായ് മാറുന്നു നിമിഷങ്ങൾക്കകം...
ഒടുവിലീ വിധി അവൾക്കായ്,
അവൻ തന്നെ തീർക്കുന്നു....
മരണമതവൾ തിരയുന്നു,
ഒരു രക്ഷപെടലിന്റെ മാർഗ്ഗം മാത്രമായി...
ഒരുനിമിഷം, ഒരേഒരു നിമിഷം,
ഒന്നു ചിന്തിച്ചു നോക്കുവിൻ,
പൊന്നും പണവും,
കോർത്തിണക്കുന്നത് ജീവിതമേയല്ല...
മറിച്ചവളുടെ ശവദാഹമാണ്,
ഇന്നീ പ്രൗഡിയിൽ നിറയുന്ന മംഗല്യമേറയും...
ഏറ്റവും പ്രസക്തമായ വിഷയം നല്ല പ്രതികരണം. അഭിനന്ദനങ്ങൾ
മറുപടിഇല്ലാതാക്കൂഇത്രയും ഹിപ്പോക്രിറ്റ് കളുടെ നാട് . എന്ത് വിദ്യാഭ്യാസം ? സംസ്കാകാരം. ? നുണകളും ജാതിയും മതവും മാൽസര്യവും. ഉചിതമായ പ്രതികരണം.
മറുപടിഇല്ലാതാക്കൂGreat response to contemporary issues. 👍👍👍 good work. Keep it up
മറുപടിഇല്ലാതാക്കൂGood
മറുപടിഇല്ലാതാക്കൂ