മലരിക്കൽ....
ഒരിക്കലും ഒടുങ്ങാത്ത ഒരു പ്രണയം നിന്നോട്, അതാകും നിന്റെയീ നാട്ടിൽ എന്നെ കൊണ്ട് എത്തിച്ചത്. എത്ര മണിക്കൂറുകൾ തനിയെ ഡ്രൈവ് ചെയ്തിട്ടാണെന്നോ നിന്നെ ഒന്നു കാണാൻ ഇവിടം വരെ എത്തിയത്. ഇഷ്ടം ഉള്ളതിനെ തേടിപിടിച്ചുവരുന്നതും ഒരു സുഖമുള്ളകാര്യംതന്നെയല്ലേ.
എത്ര ഭംഗിയാ നിന്റെയീ നാടുകാണാൻ. ആരേയും ആകർഷിക്കുന്ന രീതിയാണല്ലോ നിനക്ക്. അങ്ങനെയാകുമ്പോൾ നിന്റെ നാട്ടുകാരും നാടും അങ്ങനെ തന്നെ ആവൂല്ലൊ.
എത്ര ഭoഗിയുള്ള കാഴ്ചകളാ നിനക്കു ചുറ്റും. എങ്കിലും ഈ സായംസന്ധ്യയുടെ രശ്മികൾ നിന്നിൽ ചാർത്തിയ സിന്ദൂരത്തിന് ഏഴ് അഴകാണ്.
കണ്ണെത്താദൂരത്തോളം നീ ഇങ്ങനെ നിറഞ്ഞുനിൽക്കുന്നത് കണ്ണിനു കുളിർമ്മപകരുന്ന കാഴ്ച തന്നെ. താര പൊലിമയിൽ നീ ഇങ്ങനെ തലയെടുപ്പോടു കൂടി നിൽക്കുന്നത് കാണുമ്പോൾ തന്നെ എന്നിൽ ഒരു ആത്മവിശ്വാസം ഉളവാക്കുന്നു. എന്തെന്നാൽ ഒരു ചെറു പുഷ്പം ആയിരുന്നിട്ടും നിന്റെ രൂപലാവണ്യം കൊണ്ടും നയന മനോഹാരിത കൊണ്ടും, നിന്റെ നാടിനെ ഈ ലോകം മുഴുവൻ നിന്നിലൂടെ നീ അറിയിച്ചു.
മലരിക്കൽ എന്ന ഈ കൊച്ചുഗ്രാമം ലോകം അറിയാൻ നീ വേണ്ടി വന്നു. പട്ടണത്തിലെ വർണ്ണ കാഴച്ചകളെക്കാളും പ്രകൃതിയുടെ നൈയിര്മല്യം ഉള്ള നിന്റെയീ ഗ്രാമം നിന്നിലൂടെ അറിഞ്ഞു തുടങ്ങിയിരിക്കുന്നു ഈ ലോകം. നിനക്കും നിന്റെ മലരിക്കൽ ഗ്രാമത്തിനും ഒരുപാട് ഒരുപാട് ആരാധകർ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥനയോടെ നിനക്കുവേണ്ടി,
"അല്ലിയാമ്പൽ പൂവിനോടെനിക്ക്
ഇത്ര ഏറെ ഇഷ്ടം...
ഒടുവിൽ ഞാൻ എത്തിനിന്നെ,
കൊതിതീരെ കാണുവാൻ..
മലരിക്കൽ എന്നൊരു ഗ്രാമത്തിൽ
ആമ്പൽ പാടം പൂവിരിച്ച പ്രകൃതിയെ
കൺകുളിർക്കെ കാണുവാൻ.... "
🔥🔥
മറുപടിഇല്ലാതാക്കൂNice
മറുപടിഇല്ലാതാക്കൂ😍😍😍🌹👌
മറുപടിഇല്ലാതാക്കൂThank you...... 🙏🙏🙏🙏
മറുപടിഇല്ലാതാക്കൂSuper
മറുപടിഇല്ലാതാക്കൂNice.....😍
മറുപടിഇല്ലാതാക്കൂSuper
മറുപടിഇല്ലാതാക്കൂ🤩🤩🤩🤩
മറുപടിഇല്ലാതാക്കൂ❤️🙏
മറുപടിഇല്ലാതാക്കൂമനോഹരം
മറുപടിഇല്ലാതാക്കൂ