പൊന്നോണം
തൃപ്പൂണിത്തുറയിലെ അത്തച്ചമയം
കണ്ടുകൺകുളിർക്കെ,
ഇങ്ങെത്തിയീ ചിത്തിര കാറ്റും....
തുമ്പയും തെറ്റിയും മുക്കുറ്റിയും,
പിന്നെ തൊടിയിലെ പലവിധ പൂക്കളും,
കോർത്തങ്ങിണക്കി വർണ്ണപൂക്കളം,
തീർക്കുന്നു പൗർണ്ണമിത്തിങ്കളും...
ചിങ്ങമാസ്സത്തേരിലേറി ഇങ്ങെത്തിയീ,
ചിങ്ങവെയിലും തുമ്പിയും...
ആറന്മുളയിലെ തീരുവള്ള സദ്യയും കണ്ട് രുചിച്ച് വന്നെത്തിയല്ലോ,
ഉത്രാട പൂനിലാവും കൂട്ടരും....
തിരുവോണത്തപ്പനെ വരവേൽക്കുവാനായ്,
ഏവരും ചേർന്നങ്ങൊരുക്കുന്നു
തിരുവോണനാളിലെ പൊന്നോണ സദ്യയും...
പിന്നെ ആവണിത്തേരേറി പോകുന്നുയേവരും,
ചതയ ദിനത്തിലെ,
വള്ളംകളിയ്ക്കായി....
ഒടുവിൽ ഏവരും പിരിയുന്നു പലവഴിതന്നിലായ്,
വീണ്ടുമൊരു ഒത്തുവരവിനായി,
കാത്തങ്ങിരിക്കാം നിന്നെ പോന്നോണമേ...
So happy onam
മറുപടിഇല്ലാതാക്കൂSo happy onam
മറുപടിഇല്ലാതാക്കൂSo happy onam
മറുപടിഇല്ലാതാക്കൂ😊
ഇല്ലാതാക്കൂന ന്ന്
മറുപടിഇല്ലാതാക്കൂഓണാശംസകൾ നേർന്നു കൊള്ളുന്നു
മറുപടിഇല്ലാതാക്കൂ