കാവ്യദളങ്ങൾ
പറയാതെ എങ്ങനെയെന്നേവരും ചൊല്ലുമ്പോൾ,
പറയാതെ അറിയുന്നു നീ മാത്രമെന്നും...
എങ്ങനെയെന്നു പലവുരി ചോദിച്ചു,
ഉത്തരം നീ തന്നു പുഞ്ചിരിയായ്....
നീയെന്നുമെൻ ആത്മാവിൽ ഇഴചേർന്ന രാഗം...
നിമിഷങ്ങളിൽ വന്നു നിറയുന്ന മൗനം...
ഹൃദയം കൊണ്ടെഴുതിയ കാവ്യ ദളങ്ങളായി,
വിടരുന്നു നീയെന്റെ മനതാരിലെന്നും....
കനവായ് നിഴലായ് നീയെന്നുമെന്നും,
നിനക്കാതെ കൂട്ടായോരെൻകൂടെ എന്നും....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ