മുറിപ്പാട്


ഒരു വിട വാക്കു നീ നൽകുമ്പോഴും,
പലവുരി ചൊല്ലാൻ മറന്നു ഞാനും....
എന്റെ ഹൃദയമാണെന്ന് നീ ഓർത്തിടാതെ,
പലകുറി നീതന്നു മുറിപ്പാടുകൾ..
ആഴത്തിലായ് പതിഞ്ഞോരോരോ നോവും,
ആകാലത്തിലായി പൊലിയുന്നതല്ല...
ഓർക്കുക!  കാലം കൊഴിഞ്ഞിടും,
ഈ കോലാഹലങ്ങളും കെട്ടിടും....
പക്ഷേ! മുറിവേറ്റ മാനസ്സം,
എന്നുമൊരു ശാപമായി തന്നെ നിന്നെ പിന്തുടർന്നീടും...
ഒടുവിൽ നീയും നിന്റെയീ കുലവും,
സ്വസ്ഥത അറിയാതെ വെന്തുവെണ്ണീറായങ്ങൊടുങ്ങിടും...
ഇതു നിനക്കായ്‌ കാലം,
കരുതിവെച്ച ധ്വനി....
ഓർക്കുക ഇനി നീയെന്നുമേ,
നന്നായി കരുതിയിരിക്കുക....
മാപ്പില്ല...,
നിന്റെ പാപചെയ്‌തികൾക്കുള്ള ഫലം മാത്രമിവിടെ....
നിന്നെ വേട്ടയാടി തുടങ്ങുന്നു,
അന്തമില്ലാതെ.....

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...