പോസ്റ്റുകള്‍

കാഴ്ച്ച

കുളിർക്കാറ്റേറ്റ് മഞ്ഞുതുള്ളികൾ പോലെയീ, മഴ പെയ്തു തുടങ്ങവേ.... കനവുകാണുന്ന മേഘശകലങ്ങൾ  വന്നങ്ങണയുന്നു, തമസ്സിന്റെ ജാലകവാതിലിൽ.... നിലാവിൽ മുങ്ങി നിൽക്കുന്നൊരമ്പിളിച്ചന്തം കണ്ട് കണ്ണുകൾ ചിമ്മി, നിൽക്കുന്നൊരാ താരകക്കൂട്ടവും..... ഒന്നായ് തീരുന്ന, കടലലകളെ നോക്കി ഇരുവരും.... കൈ കോർത്തു, നടക്കുന്നു ഈ തീരത്തിലൂടെ...

സമയം

ആരോ പറഞ്ഞോരു വാക്കിൽ നൊമ്പരം ചാലിച്ച്, മനസ്സിൽ നിന്നവളെ പടിയിറക്കി... ഒരു പിൻവിളിക്കായവൾ കാതോർത്തിരുന്നു, അന്നു നിൻ ഹൃദയം തെളിഞ്ഞതില്ല... ഇത്ര നാൾ നിന്നെ പിരിഞ്ഞവൾ നിന്നിട്ടും, ആ സ്നേഹം നിനക്കൊരു മുറിപ്പാട് തന്നില്ല...  ഒറ്റപ്പെടുത്തി നീ അവളെ തനിച്ചാക്കി, ഇരുളിൻ കയങ്ങളിൽ ചേക്കേറി മെല്ലെ... മനമൊന്നിടറിയോ അറിയില്ല, അവളുടെ ഹൃദയത്തുടിപ്പുകൾ മെല്ലെയായീടവേ ... ഒടുവിൽ നീയുമെത്തി കഥയില്ല, ഇനിയീ കത്തിയ ചന്ദന സുഗന്ധം മാത്രം ഇവിടെ... നീ വരും മുൻപേ കാത്തുനിൽക്കാതവൾ പോയി, പരിഭവം ഇല്ലാത്ത ലോകത്തിലേക്കായ്... ഓർമ്മപ്പെടുത്തലാണ് അവളുടെ, സമയം എനിക്കായും നിനക്കായും.... കാത്തുനിൽക്കിലൊരിക്കലും, എവിടെയും...  

പ്രകൃതിയും നീയും

കാഴ്ചയുണ്ടേറെ കാണുവാനായ്, ഈ പുഴയുടെ തീരത്തിലൂടെ നീ മെല്ലെ നടക്കുന്നു... കുളിരേകുന്നൊരാ കാറ്റിന്റെ ഈരടിയിൽ, ചാഞ്ചാടി നിൽക്കുന്നു തണൽ മരങ്ങൾ.... രാവേറെയായിട്ടും നിലാവിന്റെ ചന്തം, പരക്കുന്നു മെല്ലെയീ തീരത്തിലായ്.... ദൂരെ വിദൂരേ കാണുവാൻകഴിയുന്നു, നിനക്കായ്‌ ഇലകൾ വിരിക്കുന്ന നടവഴികൾ... പിന്നെ രാവിൽ വിടരുന്നു നിനക്കെന്ന പോലെയീ, മുല്ലയും പനിനീർ മലരുകൾ ഈ നടവീഥിയിൽ.... ഈവിണ്ണിൽ പ്രകാശമായി നക്ഷത്രക്കൂട്ടവും, എന്നിൽ വെളിച്ചമായി നിന്നുടെ പുഞ്ചിരി...

നിനക്കായ്‌ മാത്രം

ഒരുവാക്കും പറയാതെ അകലേയ്ക്ക്, മായുന്നു മൗനമായി നീയും... മറുവാക്ക് കേൾക്കാതെയെന്തേ, പോകുന്നു തഴുകിതലോടിയെൻ തെന്നലേ നീ .... ഒരു നോക്കു കാണാതെ  കഴിയില്ലയീ ജന്മം, കൂട്ടിനായ് കൂടെ നീ  പോരുമോ തിങ്കളേ..  എന്നുമെൻ ചാരത്തു നിൽക്കുമോ, ഇന്നെന്റെ സ്വന്തമായ് ജീവന്റെ ജീവനായ്... എന്നെങ്കിലും നീ വരുമെന്ന പ്രതീക്ഷയിൽ, കാത്തിരിക്കുന്നു ഞാൻ നിനക്കായ്‌ മാത്രം...

പ്രണയം..

എത്ര പറഞ്ഞാലും തീരാത്ത കാവ്യം തന്നെയാണല്ലോ ഈ പ്രണയം. അക്ഷരകൂട്ടുകൾ കൊണ്ടും വരകളിലൂടെയും ഒക്കെ മനോഹരമായ പ്രണയത്തെ നമ്മുക്ക് ആവിഷ്കരിക്കാം. ഒരുപക്ഷേ മനസ്സുകൊണ്ട് കൈമാറുന്ന  പ്രണയത്തിന് തീവ്രത കൂടും എന്നാണ് പറയുന്നത്. എന്നിരുന്നാലും മനസ്സിൽ ഉള്ള ഇഷ്ടവും സ്നേഹവും ഒക്കെ ഉള്ളതുപോലെ അങ്ങു പറഞ്ഞു കഴിഞ്ഞാൽ കിട്ടുന്ന ഒരു സമാധാനം ഉണ്ടല്ലോ. അത് പറയാതെ ഇരിക്കുന്നതിലും നല്ലതല്ലേ. പറഞ്ഞാൽ ഒന്നുകിൽ കേൾക്കുന്ന ആൾ അത് അംഗീകരിക്കും, അല്ലെങ്കിൽ പറ്റില്ലാന്ന് പറയും. എന്തായാലും സമാധാനത്തിന് കുറവൊന്നും വരില്ലല്ലോ. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളെ ഇത്രയധികം മിസ്സ്‌ ചെയ്യുന്നതിനുള്ള കാരണങ്ങൾ അറിയില്ലെങ്കിലും. ആ ഒരാൾ മനസ്സിൽ അത്ര അധികം ആഴത്തിൽ പതിഞ്ഞു കഴിഞ്ഞെന്നു ചുരുക്കം. കാഴ്ചയിലെ ഇഷ്ടങ്ങൾക്കുമപ്പുറം മനസ്സിന്റെ ഇഷ്ടത്തിന് ആയുസ്സ് കൂടുതൽ ആണ്. പറഞ്ഞു തീരും മുന്പേ, പൊഴിഞ്ഞിടുന്ന സ്വപ്‌നങ്ങൾ.... ഒടുക്കം പറഞ്ഞു തുടങ്ങാൻ തുനിഞ്ഞെന്നാൽ, ചിലരങ്ങ് ചിരിച്ചുകൊണ്ട് അകന്നിടും... മറ്റുചിലരോ മൗനമായി  പിൻ തിരിഞ്ഞങ്ങു പോയിടും... അതുകൊണ്ട് പറയാതിരിക്കാം, നിന്നോടെനിക്കുള്ള പ്രണയം... എന്നിരുന്നാലും ഞാൻ പറയാതെ അറിയണം, നീയെന...