കാഴ്ച്ച
കുളിർക്കാറ്റേറ്റ് മഞ്ഞുതുള്ളികൾ പോലെയീ, മഴ പെയ്തു തുടങ്ങവേ.... കനവുകാണുന്ന മേഘശകലങ്ങൾ വന്നങ്ങണയുന്നു, തമസ്സിന്റെ ജാലകവാതിലിൽ.... നിലാവിൽ മുങ്ങി നിൽക്കുന്നൊരമ്പിളിച്ചന്തം കണ്ട് കണ്ണുകൾ ചിമ്മി, നിൽക്കുന്നൊരാ താരകക്കൂട്ടവും..... ഒന്നായ് തീരുന്ന, കടലലകളെ നോക്കി ഇരുവരും.... കൈ കോർത്തു, നടക്കുന്നു ഈ തീരത്തിലൂടെ...