ഉത്സവമേളം..
ഇന്ന് അവധി ആയത് കൊണ്ട് ആകെ ഒരു മടി. എന്നാലും മുത്തശ്ശി ഇന്നലേ പറഞ്ഞതാണ് അവനോട് മിന്നുവിനേം കൂട്ടി തിരുവങ്ങാട് ക്ഷേത്ര ദർശനം നടത്തി വരണമെന്ന്. അവളെ വെറുതെ കൊണ്ട് പോയിട്ട് കാര്യമില്ലെന്ന് കുഞ്ഞികുട്ടനും അറിയാം.
ഓന്റെ പെങ്ങള് കുട്ടി ആണേലും അവളോളം വാശിക്കാരി ആരും തന്നെ ഉണ്ടാവില്ല. കൈയ്യിൽ ഉള്ള കാശ്ശെല്ലാം പെറുക്കി ഷർട്ടിന്റെ കീശയിൽ ആക്കി മിന്നുവിന്റെ കൈയ്യും പിടിച്ച് തിരുവങ്ങാട്ടേക്ക് യാത്ര തുടങ്ങി കുഞ്ഞിക്കുട്ടനും .
പോകുന്ന വഴി ഏട്ടനോട് തനിക്ക് വാങ്ങേണ്ട സാധനങ്ങളുടെ ഒരു വൻ നിര തന്നെ നിരത്തിയിട്ടുണ്ട് അവളും. എല്ലാം വാങ്ങാം എന്ന വാക്കും പറഞ്ഞ് കുഞ്ഞിക്കുട്ടൻ അവളെയും കൊണ്ട് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു. ശ്രീരാമ ദേവനെ തൊഴുത് നാലമ്പലത്തിൽ നിന്നും പുറത്ത് കടന്നു.
നന്നേ തിരക്കുണ്ട്. വിഷുവിനു തുടങ്ങിയ ആഘോഷങ്ങൾ ആണ്. ഏഴു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷം. കഥകളിയും ചാക്യാർകൂത്തും ഒക്കെ കണ്ട് ആസ്വദിച്ച് അവനും കടകൾ ഒക്കെ കയറി ഇറങ്ങി ഇഷ്ടം ഉള്ളതൊക്കെ
വാങ്ങി നൽകി മിന്നുവിന്. അവളുടെ സന്തോഷങ്ങൾക്ക് അതിരുകൾ ഉണ്ടായിരുന്നില്ല.
സന്തോഷത്തോടെ ഏട്ടനും കുഞ്ഞനുജത്തിയും കൂടി വീട്ടിലേക്ക് തിരിച്ചു കൂടെ അവിടുന്ന് വാങ്ങിയ കണ്മഷിയും പൊട്ടും കുപ്പിവളകളും പിന്നെ ബലൂണുകളും.
😍😍
മറുപടിഇല്ലാതാക്കൂ👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
മറുപടിഇല്ലാതാക്കൂ