ശ്രുതിലയരാഗം..
നീയെന്ന രാഗത്തിൻ താളമായിമാറുന്നു,
ഞാനെന്ന മൗനമിതെന്നും...
അതിൽ ലയനമായ് നീയും ചേർന്നലിയുമ്പോൾ,
ശ്രുതിയായിത്തീരുന്നു ഞാനും.. നിന്നിലെ ശ്രുതിയായിത്തീരുന്നു ഞാനും...
നിൻ മനസ്സിലെ സംഗീതം തോരാതെ പെയ്യുന്നു,
എന്നിലെ എന്നിലായെന്നും...
ആ മൊഴികേൾക്കവേ ഉള്ളംതുടിക്കുന്നു,
സുരഭിലമായനുരാഗമായി...
നിറയുന്നുനീയെന്നിൽ സുരഭിലമായനുരാഗമായി...
Superb dear💖
മറുപടിഇല്ലാതാക്കൂഅടിപൊളി... 👌👌
മറുപടിഇല്ലാതാക്കൂNice one. Waiting for your next post. Keep going👍🏻
മറുപടിഇല്ലാതാക്കൂ