ആരണ്യം...
എല്ലാജീവജാലങ്ങളേയും ഒരുപോലെ കണ്ട് സ്നേഹിക്കുന്ന പ്രകൃതിയുടെ വശ്യതയുടെ വന്യ സ്വരൂപം ആണ് കാനനം. നമ്മൾ മനുഷ്യർക്ക് തങ്ങളുടെ വീട് എത്ര പ്രിയപ്പെട്ടതാണോ അതുപോലെ തന്നെ പക്ഷിമൃഗാദികളുടെ ഏറ്റവും പ്രിയപ്പെട്ട വാസസ്ഥലം ആണ് ആരണ്യം.
വേനൽ കാലങ്ങളിൽ വനത്തിന് തീയിട്ടും കാനനം കയ്യേറാൻ ശ്രമിക്കുന്നവരുടെ ഈ കാലത്തിൽ നാം എന്തിനു വേണ്ടിയാണ് എല്ലാ വർഷവും ലോക വനദിനം ആഘോഷിക്കുന്നത്. മനുഷ്യന്റെ ചെയ്തികൾ എല്ലാം ഒരു ദിവസം അവനു തന്നെ വിനയാകും.
നമ്മളെ പോലെ സ്വാതന്ത്ര്യത്തോടെ
പക്ഷിമൃഗാദികളേയും ജീവിക്കാൻ അനുവദിച്ചുകൂടെ. എന്ത് ന്യായം ആണല്ലേ, നമ്മുടെ കൂടെ ഉള്ളവരുടെ സ്വത്തുക്കൾ പോലും നമ്മൾ വെട്ടിപിടിക്കാൻ ശ്രമിക്കുമ്പോൾ പിന്നെ കരുണയുടെ ഒരു കണിക പോലും ആരിലും ഇല്ല എന്നതാണ് യാഥാർഥ്യം.
ഇനിയും സമയം ഉണ്ട് മാറി ചിന്തിക്കുവാൻ, ആ ജീവജാലങ്ങളുടെ സന്തോഷത്തെ കെടുത്താതെ ഇരുന്നൂടെ നമ്മുക്ക്. അവരിലൂടെ ആരണ്യം എന്നത് ഒന്ന് നോക്കി കാണാം നമ്മുക്കേവർക്കും.
"സ്വർഗ്ഗമാണിവിടം ഈ അടവിയിൽ ഞങ്ങൾ,
സ്വച്ഛമായി വാഴുന്നു നാളുകളേറെയായി...
അരുവികൾ ചോലകൾ ഏവരും ചേർന്നങ്ങ്,
ഒഴുകുന്നു പുഴപോലെ ഈ വല്ലരത്തിൽ...
പണ്ടേക്ക് പണ്ടേ പക്ഷിമൃഗാദികൾ ചേക്കേറി,
ആമോദത്തോടെയീ വിപിനമതിൽ...
എങ്ങും വെളിച്ചം പകരുവാൻ ഞങ്ങൾക്ക് കൂട്ടായ്,
മിന്നാമിനുങ്ങുകൾതൻ കൂട്ടമുണ്ട്...
ദിക്കറിയാ പാതകൾ പലതുണ്ടിവിടെ,
വഴിയൊന്നു തെറ്റിയാൽ ഞങ്ങൾക്ക് കാവലായ് കൂട്ടായ് എന്നുമീ ആരണ്യവും..."
നന്നായിട്ടുണ്ട് 💚💚
മറുപടിഇല്ലാതാക്കൂ👌🏻👌🏻
മറുപടിഇല്ലാതാക്കൂ👍👌👌👌
മറുപടിഇല്ലാതാക്കൂNice writing dear 👍🏻
മറുപടിഇല്ലാതാക്കൂGood one🥰
മറുപടിഇല്ലാതാക്കൂ❤️❤️❤️
മറുപടിഇല്ലാതാക്കൂSuperb ചേച്ചി 😍
മറുപടിഇല്ലാതാക്കൂNice dear. Keep writing 👌🏻
മറുപടിഇല്ലാതാക്കൂ😍😍
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് 👏🏻👏🏻
മറുപടിഇല്ലാതാക്കൂ