മാമ്പഴത്തറ...
പ്രികൃതിയോട് കൂട്ട് കൂടി ഞാനൊരു യാത്ര പോവുകയാണ്. സൂര്യകിരണങ്ങൾ പോലും പതിക്കാൻ മടിക്കുന്ന കാനന വീഥികൾ കടന്നുവേണം അവിടെ ചെല്ലുവാൻ. ഇത് പറയുമ്പോൾ മനസ്സിൽ നേരിയ ഭയവും ഉണ്ട് താനും. എന്തെന്നാൽ, ഏത് നിമിഷവും കാട്ടാന കൂട്ടങ്ങളും മറ്റു വന്യമൃഗാദികളും അവിടെ എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെടാം.
പച്ചപ്പിൽ മുങ്ങിനിൽക്കുന്ന പ്രകൃതിയെ അതിമനോഹരിയാക്കുന്ന ചെറുതോടുകളും മനസ്സിന് കുളിർമ നൽകുന്ന ഒരു കാഴ്ച തന്നെയാണ്. നമ്മുടെ കൊല്ലം നാടിന്റെ ഹൃദയസ്പന്ദനം പോലെ നിലകൊള്ളുന്ന കൊല്ലം തിരുമംഗലം ദേശീയപാതയിൽ കഴുതുരുട്ടിയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് 15 കി.മീറ്റർ യാത്ര ചെയ്താൽ നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന മാമ്പഴത്തറയിൽ എത്തുവാൻ സാധിക്കും.
വിസ്മയങ്ങൾ നിറഞ്ഞ ഒരു യാത്രയാണ്. ജീവിതത്തിന്റെ കൂരിരുട്ടിൽ മുങ്ങി താണ് പോകുന്ന ഏതൊരാളേയും ഭക്തിയുടെ കിരണങ്ങൾ കൊണ്ട് വെളിച്ചത്തിലേക്ക് എത്തിക്കുന്ന വളരെ വളരെ പഴക്കം ചെന്ന മാമ്പഴത്തറ ദേവിയുടെ വാസസ്ഥലതേക്കുള്ളത്. കല്ലുകൾ കൊണ്ട് നൂറ്റാണ്ടുകൾക്ക് മുന്നേ നിർമ്മിതമായ ഈ ക്ഷേത്രം ഇന്നും ആ പൈതൃകത്തോടെ തന്നെ നിലനിൽക്കുന്നു.
മാമ്പഴത്തറ പുഷ്കല ദേവീക്ഷേത്രത്തിന് ആര്യങ്കാവ് ധർമ്മശാസ്താ ക്ഷേത്രവുമായി വളരെ പുരാതനമായ ബന്ധമാണുള്ളത്. എല്ലാവർഷവും തിരുകല്യാണം എന്നൊരാചാരം ആര്യങ്കാവ് ക്ഷേത്രത്തിൽ നടത്തപ്പെടുകയും അതിലേക്ക് മാമ്പഴത്തറ ദേവീക്ഷേത്രത്തിലേ പുഷ്കല ദേവിയുടെ ജ്യോതി രൂപം ആനയിക്കുകയും ചെയ്യുന്ന ഭക്തിനിർഭരമായ ഒരു കാഴ്ച്ചയും അനുഭവം തന്നെയാണ്.
ഭക്തിയും പരസ്പര വിശ്വാസവും അതിലുപരി തീവ്ര സ്നേഹത്തിന്റെ ശക്തിയും കാത്തിരിപ്പിന്റെ ക്ഷമയും ലയനമായ് ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിന്റെ നേർകാഴ്ച്ചയാണ് അവിടെ ആചരിക്കപ്പെടുന്ന തിരുകല്യാണം.
വറ്റി വരണ്ടുകിടന്ന മണ്ണിനു പുതുജീവനേകാൻ വന്ന വേനൽ മഴപോലെ, മനസ്സ് നിറയെ വിശ്വാസത്തോടെ വന്നു വിളിക്കുന്നവരുടെ കണ്ണുനീരിനു ഒരു ഉത്തരമായി ദേവിയുടെ അനുഗ്രഹ വർഷം എന്നും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ ഭക്തിയുടെ നിറവിൽ ഞാനും യാത്ര പറയുകയാണ് മാമ്പഴത്തറയോട്. ഇനിയും ദേവിയുടെ മണ്ണിൽ എത്തുവാൻ കഴിയുമെന്ന പ്രതീക്ഷയിൽ.
Nice💖
മറുപടിഇല്ലാതാക്കൂSuperb👌👌👌
മറുപടിഇല്ലാതാക്കൂവർഷങ്ങൾക്ക് മുമ്പ് പോയിട്ടുണ്ട് ഈ വരികൾ വായിച്ചപ്പോൾ... മഴ പെയ്ത് തോർന്നതിൻ ശേഷമൊരു , ചെറു കാറ്റ് കവിളിൽ തലോടും തണുപ്പ് പോലെ.......👍👍🙏
മറുപടിഇല്ലാതാക്കൂAwesome 👏
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് 😍
മറുപടിഇല്ലാതാക്കൂ