ഗുരുവായൂർ ദർശനം..
ഈ ദശമി തന്നിലായ്,
തിരുവാതിര ഉണരവേ..
രുദ്രതീർത്ഥമതിൽ ശുദ്ധിയായി,
വലംവച്ചുഞാനാ മഞ്ജുളാലിൻ ചുറ്റുമേ..
എങ്ങുമെങ്ങും വിളങ്ങിനിൽക്കും,
ദീപങ്ങൾ സാക്ഷിയായ്..
ഇമ്പമാർന്ന സ്വരമതിൽ,
മുഴങ്ങിടുന്നു മണിനാദം..
അവിടെയെങ്ങും മുഖരിതമായി, നടതുറക്കവേ ഓടക്കുഴൽ നാദം..
കണ്ടുഞാനെൻ കണ്ണനെ ആദ്യമായ്,
ഗുരുവായൂർ തിരു നടതന്നിലായ്..
കൺകുളിർക്കെ കണ്ടു ഞാൻ,
ഗുരുവായൂരിലെ നിർമ്മാല്യവും..
കൃഷ്ണദർശനം പുണ്യമേറിടും,
വീണ്ടും കാണുവാനോ മോഹമേറെയായ്..
Super 👌🏻
മറുപടിഇല്ലാതാക്കൂ👌👌👌👍
മറുപടിഇല്ലാതാക്കൂ🙏🙏👌🏻👌🏻
മറുപടിഇല്ലാതാക്കൂ