താരകം


കടൽ വളരെ ശാന്തമാണ്. ഈ ത്രിസന്ധ്യാവേളയിൽ വെറുതെ ഒന്ന് നടക്കാൻ ഇറങ്ങിയതാണ് അവൾ ഈ തീരത്തിലൂടെ.

കാഴ്ച്ചകൾ ഏറെയുണ്ട്. പക്ഷേ പലതും നേർക്കാഴ്ച്ചകൾ അല്ല. കുറേ പേർ അങ്ങിങ്ങായിരുന്ന് സംസാരിക്കുന്നു, ചിലരൊക്കെ കടലിന്റെ അരുകിൽ പോയി നിന്ന് തിരകളെ ആസ്വദിക്കുന്നു. കുട്ടികളുടെ കളി ചിരിയൊക്കെ കേൾക്കാം പല ഭാഗത്തുനിന്നും.

ഇരുൾ വീണു തുടങ്ങിയിരിക്കുന്നു, അപ്പോഴേക്കും ചെറു പീടികകൾ ഒക്കെ സജീവമായി തുടങ്ങിയിരിക്കുന്നു. അതിലുപരി കാഴ്ച്ചക്കാരുടെ എണ്ണവും കൂടുന്നു.

ഇന്ന് പൗർണ്ണമിയാണ്. മഴയുടെ നനുത്ത സ്പന്ദനം കേൾക്കാം തഴുകി തലോടുന്ന ഇളം കാറ്റതിൽ. എങ്കിലും പാടേ നിലാവെളിച്ചം തൂകി നിൽക്കുന്നൊരമ്പിളി അറ്റത്ത്. പിന്നെ വിസ്മയക്കാഴ്ച പകരുന്ന താര നിരകളും.

നോക്കെത്താ ദൂരത്ത് അവളുടെ കണ്ണുകൾ ആരെയോ തിരയുന്നു. പക്ഷേ ആ കാഴ്ച്ച ആപൂർണ്ണമാണ്. അവളുടെ കണ്ണിൽ നിന്നും അടർന്നു വീഴുന്ന ഓരോ തുള്ളിയും അവളുടെ കാഴ്ച്ചകളെ മങ്ങൽ ഏൽപ്പിക്കുന്നു.

അവൾ എന്തിലേക്കോ നടന്ന് അടുക്കുകയാണ്. ആരൊക്കെയോ അവളെ വിളിക്കുന്നുണ്ട്, പക്ഷേ ഒന്നിനും ഒരു വ്യക്തതയില്ല. പക്ഷേ അവളിൽ ഒരു പുഞ്ചിരി നിറഞ്ഞു, ആ കണ്ണുകൾ എന്നേക്കുമായി നിശ്ചലമായ്.

ആൾക്കൂട്ടത്തിൽ നിന്നും ആരോ വിളിച്ചു പറയുന്നു , ഒരു പുതു താരകം കൂടി. അതിപ്പോഴും എന്റെ കാതിൽ അലയടിക്കുന്നു ഈ തീരത്ത് നിൽക്കുമ്പോൾ. അയാൾ പറഞ്ഞതും ശെരിയാവും നമ്മുക്ക് പ്രിയപ്പെട്ടവരും ഉണ്ടാകും എണ്ണിയാൽ തീരാത്ത ഈ താരക നിരകളിൽ.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...