നിനവ്
നിൻ മിഴികളിൽ,
നിറയുന്ന സ്വപ്‌നങ്ങളൊക്കെയും....
എന്നിൽ പാറി പറക്കണം,
ചിത്രശലഭങ്ങളേ പോലെയെന്നേയ്ക്കുമായ്.....
നിൻ ചുണ്ടിൽ വിടരുന്ന,
പുഞ്ചിരികളെല്ലാം....
കൺനിറയെ കാണണം,
നിൻ കൂടെ നിന്നെന്നുമേ....
മിന്നിമറയുന്നൊരാ ദുഃഖങ്ങളെല്ലാം,
നിന്നിൽ നിന്നങ്ങടർന്നു പോകണം....
ജീവിതമാകുന്ന തീരത്തിൽ,
നീവന്നുവെൻ ചാരെ....
ഞാൻ പോലുമറിയാതെ,
നീയെന്നിൽ ലയനമായി നിൽക്കുമ്പോൾ....
നിറമുള്ളൊരു ജീവിതം നിൻ കൂടെ,
യാഥാർഥ്യം ആകണം....
നീയെന്നതും എന്റെ പ്രതീക്ഷ തന്നെ,
എന്റെ കണ്ണനെ പോലെ....
👍👍👍👍
മറുപടിഇല്ലാതാക്കൂGood one👍👍👍
മറുപടിഇല്ലാതാക്കൂ