കണ്ണനും നീയും

മഴയായിരുനന്നും നീ വരും ദിനമതിൽ,
ഓർമ്മയിൽ ഒരു പുലർവേളവന്നെത്തി...
പൂത്തങ്ങുനിൽക്കുന്ന മാവിൻചുവട്ടിലായി,
ആദ്യമായ് നിന്റെ കാൽവെപ്പ്‌...
പിന്നെ ഉമ്മറപ്പടിയിലായി കയറി,
നീ വന്നുവെൻ പടിവാതിലിൽ...
നീണ്ട കാത്തിരിപ്പാണ്,
നിന്നെയും കാത്ത്....
എങ്കിലും ആധിയാണെന്റെമനതാരിലെങ്ങും,
ഒന്നും പറയാനുമറിയില്ല....
എന്താകുമെന്നൊരു ചോദ്യം?
മൂകമായെന്നോടേവരും ചൊദിപ്പൂ....
സമയം കൊഴിഞ്ഞുപോയി,
നിന്റെ ദൗത്യമോ പൂർണ്ണമായ്...
ഉച്ചയൂണും കഴിഞ്ഞു യാത്രചോദിച്ചു
നീ മടങ്ങുന്നന്നേരം,
ഞാൻ നിനച്ചതിലൊട്ടുമേ... 
നിനക്കാതെ വന്നോരു,
സൗഹൃദം നീയെന്ന്....
കണ്ണൻ എനിക്കായ് കരുതിയ,
ഉറ്റചങ്ങാതി നീയെന്ന്....

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...