കവചം

കണ്ടുവോ നിങ്ങളെൻ താമരകണ്ണനെ,
കണ്ണടച്ചാലും തുറന്നാലുമാരൂപം....
ഓടക്കാർവർണ്ണനായി ഉളനാട്ടിൽ അമരുന്ന,
കണ്ടുവോ നിങ്ങളെൻ നവനീതകൃഷ്ണനെ....

ഓടകുഴലിന്റെ മധുരഗീതം കേട്ടൂ,
മയിൽ‌പീലിചൂടിയ കാർക്കൂന്തലും കണ്ടു....
ഉണർന്നിരുന്നാലും ഉറങ്ങുമ്പോഴും കണ്ണാ,
നീയായിരുന്നെന്റെ മനതാരിലെപ്പോഴും....

ദുഃഖങ്ങൾ കടലായി മാറുന്ന നിമിഷവും,
ദുരിതങ്ങൾ വന്നെന്നെ മൂടുന്ന നേരത്തും...
എനിക്കായ്,
അതിജീവനത്തിന്റെ പാതയും തുറന്നിട്ട്...
ഒടുവിൽ നീ തന്നെ കണ്ണാ മുരാരേ കൃഷ്ണാ,
എന്നേയ്ക്കുമായെന്റെ രക്ഷാകവചം...

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...