പ്രകൃതിയും ഞാനും

പുലർകാല വേളയിങ്ങെത്തീ,
ഇന്ന് നീയോ ഉണരുന്നു മൂകമായി...
എന്തേ നിനക്കെന്നു ചോദിക്കുവാൻ,
ആരുമില്ലെന്ന സത്യവും നീയങ്ങറിയുന്നു...
നീ ചിരിക്കുമ്പോഴും ഞാൻ
അറിഞ്ഞീലിത്രനാൾ,
നിന്നിലെ പുഞ്ചിരിയെന്റെയെന്ന്....
നീ കരഞ്ഞപ്പോഴും ഞാനറിഞ്ഞില്ലല്ലോ,
നിന്റെയാ കണ്ണുനീരെന്റെയെന്ന്...
നീയെന്ന സ്നേഹത്തിൻ ആഴം അറിഞ്ഞീടാൻ,
നീ തന്നെ മഴയായി പെയ്തങ്ങിറങ്ങുന്നു....
നീയെന്ന രാഗത്തിൽ മുഴുകീടുവാൻ ഞാൻ,
കാതോർക്കുന്നു നിന്റെയാ ഈരടികൾ...
ഇനിയെങ്കിലും തിരിച്ചങ്ങറിയണം,
ഈ ലോക മാനവർ നിന്നെ...
നീ തന്നെ ഈശ്വരി,
നീ തന്നെ വിശ്വവും....
നീയില്ലയെങ്കിൽ ഇനി ഞാനില്ലയെന്നും, അറിയേണം ആത്മബന്ധുക്കൾ നമ്മളന്യോന്യം.....

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...