ഹൃദ്യമീ മൊഴി

പ്രതീക്ഷയുടെ കിരണം തൊട്ടുണർത്തുന്ന  നിന്റെയീ മൊഴികൾ കാതോർക്കുമ്പോൾ, വളരെ മനോഹരം ആണെന്ന് തോന്നും ഈ ലോകം. നിന്റെ ശബ്ദം ആയിരംമടങ്ങ് ശുഭചിന്തകൾ എന്നിൽ നിറക്കുമ്പോൾ നിന്റെ സൗഹൃദം ഒരു അനുഗ്രഹവർഷം തന്നെ എന്റെകണ്ണന്റെ.

കരുതലും കരുണയും നിറഞ്ഞു തുളുമ്പുന്ന സ്വരം. നീ പറയുന്ന ഓരോ വാക്കിലും പ്രതിധ്വനിക്കുന്നത് സൗഹൃദത്തിന്റെ ഇമ്പമാണ്, അതെത്ര കേട്ടാലും മതിവരുകയും ഇല്ല. വരും ജന്മനങ്ങളും ഈ സൗഹൃദം ഇങ്ങനെ തന്നെ നിലനിൽക്കാൻ കണ്ണന്റെ അനുഗ്രഹം ഉടനീളം ഉണ്ടാകണം എന്നൊരഭിലാഷം..

മധുരമീ മൊഴിയെന്നും,
ഇമ്പമേറിടും കേട്ടങ്ങിരിക്കുമ്പോൾ...
ഏറെ ഹൃദ്യമാണെൻ,
കണ്ണനെപോലെ....
വീണ്ടും കേൾക്കാൻ,
കാതോർത്തിരിക്കാം...
ഇനിയെന്നും,
സൗഹൃദമേ നിന്നെ....

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...