എന്റെ ഉണ്ണിക്കണ്ണൻ
ഏറെനാളായി കാത്തങ്ങിരിക്കുന്നു, ഉണ്ണിയെ കാണുവാനേറെമോഹം....
പലവുരുപോയി ഞാൻ, ഗുരുവായൂർനടതന്നിൽ...
എങ്കിലും....! കാണാൻ കഴിഞ്ഞില്ല, ഒരുനാളുമേ...
ഉണ്ണിയെ കണ്ടിട്ടു പറയുവാൻ,
ആവോളമുണ്ടെനിക്കെങ്കിലും
തെല്ലില്ല പരിഭവങ്ങൾ....
കണ്ണുനിറഞ്ഞുഞാൻ നിന്നെ വിളിക്കുമ്പോൾ,
കണ്ണാ നീയെന്മുന്നിൽ വരികയില്ലേ.....
ഒടുവിൽ ഞാനെത്തിയീ... അഷ്ടമിരോഹിണി നാളതിൽ
ഉളനാട്ടിലമരുന്ന നവനീതകൃഷ്ന്റെ മുന്നിലായ്...
ആടിത്തിമിർക്കുന്ന കാറ്റിന്റെ ഈരടിയിൽ,
കേട്ടിടാം ഉണ്ണിതൻ നാമസങ്കീർത്തനമവിടെയായി...
പടവുകൾ കയറി ഞാൻ ചെന്നൂ,
തിരുമുൻപിൽ കൈകൾകൂപ്പിവണങ്ങീ...
കണ്ടുഞാൻ അങ്ങനെ നിന്നുപോയി,
കണ്ണെങ്ങെടുക്കാതെൻ ഉണ്ണിക്കണ്ണന്റെരൂപം ....
പീലിത്തിരുമുടി കെട്ടിയ കൂന്തലും,
ചേലോടെ ചുണ്ടിൽ ചേർന്നോരോടക്കുഴലും...
എന്തൊരുഭംഗിയാണെന്റെ ഉണ്ണിക്കെന്ന്,
ചൊല്ലി പലവുരു ആനന്ദബാഷ്പം തൂകി....
കണ്ടൂഞാനേറെനേരമെൻ ഉണ്ണിയെ,
എങ്കിലുമെന്നുമാദർശനം കണികാണുവാൻ കഴിഞ്ഞെങ്കിലെന്നെൻ അഭിലാഷം....
Good
മറുപടിഇല്ലാതാക്കൂഭക്തിയിൽ സ്വയം മറന്നെഴുതിയ ഈ കവിത അതേ വികാരം വായിക്കുന്നവരിലും പകർന്നു നൽകുന്നു. വാക്കുകൾ സമർപ്പണമാകുന്ന കവിത. അഭിനന്ദനങ്ങൾ
മറുപടിഇല്ലാതാക്കൂ