നീയെന്ന സൗഹൃദം..

മഴ മെല്ലെ തോർന്നു വരുകയാണ്. പിച്ചിയും മുല്ലയുമൊക്കെ പൂവിട്ടു നിൽക്കുന്നതു അത്യന്തം നയന മനോഹരമായ കാഴ്ച തന്നെ. ഇളം തെന്നലിന്റെ സ്പർശമേറ്റു, കൊഴിഞ്ഞു വീഴുന്ന പൂവിൻ ദളങ്ങൾ.

മനസ്സിൽ ഒരു മഴപെയ്തു തോർന്നതുപോലെ, എന്തെന്നില്ലാത്ത ഒരു ആശ്വസം, നിന്നോട്കുറച്ചു നേരം സംസാരിച്ചപ്പോൾ. പ്രണയവും സ്നേഹവും ഒന്നുമല്ല, നിന്റെ സൗഹൃദം അത് തന്നെയാണ് ഇന്ന് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരേയൊരുഘടകം. ചിലപ്പോൾ ഞാൻ വെറുതേ ചിന്തിക്കും, നിന്റെ സൗഹൃദം ഇല്ലായിരുന്നെങ്കിൽ ഞാൻ എന്തു ചെയ്തേനെയെന്ന്. ഒരുപക്ഷേ ഇനിയും ഒരുപാട് സങ്കടകടലിൽ തള്ളിയിടണ്ടാ എന്ന് കരുതി തന്നെയാവും വിധി നിന്നെ എന്റെ അടുത്തായ് എത്തിച്ചതും.

നിന്നെ കുറിക്കുന്ന ഓർമ്മകൾ മനസ്സിന്റെ ഏതോഒരു കോണിൽ സ്വർണ്ണനൂലിനാൽ തീർത്ത ചെപ്പിൽ കരുതിവച്ചതുകൊണ്ടാവാം.അറിയില്ല, എത്ര ദൂരം നീ നടന്നകന്നാലും, എവിടേയ്ക്ക് പോയാലും അന്നു നീ തീർത്ത വഴിയേ ആണിന്നെന്റെ യാത്ര, അതും നിന്നോട് കൂടെ. ഒരിക്കലും അകലാതെ, എന്നും എപ്പോഴും കൂടെ ഉണ്ടെന്ന വിശ്വാസവും. അതുതന്നെയാണ് ഇന്ന് എന്റെ ജീവിതയാഥാർഥ്യവും....

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...