പിറന്നാൾ ആശംസകൾ
തിങ്കൾകല ചിരിതൂകി നിൽക്കുന്നൊരീ,
ഏകദശി തന്നിലായ് ...
വിടർന്നൂ ഗ്രീഷ്മ വസന്തം പാരാകെ,
ഈ നവമി ദ്വാദശി ദിനമതിൽ....
ചെറു കൊഞ്ചാലോടവൾ,
സ്നേഹം കൊണ്ടെഴുതിയ ഹൃദയത്തുടിപ്പിനാൽ വന്നെത്തിയീ,
മെയ് മാസ്സരാവതിൽ...
വാനോ അമൃതവർഷം ചൊരിയുന്നു,
അവളേ... എതിരെൽക്കുവാനായി...
അതുകണ്ടാനന്ദഭരിതരായ്,
നൃത്തചുവടുവയ്ക്കുന്നു,
വാനിലേ നക്ഷത്രകൂട്ടം..
അന്നുപെയ്ത മഴയും പറഞ്ഞങ്ങുപോയി,
ഇന്നു നീയും ഞാനും കൂട്ടായി കൂടെയുണ്ടെന്ന്...
വന്നൂ വീണ്ടുമാ ദിനം ഇന്ന് ഒരിക്കൽക്കൂടി,
നിന്റെ പിറന്നാളിൻ മധുരം നുണഞ്ഞിടാൻ...
ആശംസകൾ നിനക്കായിരം,
പിന്നെ പ്രാർത്ഥനയും നിനക്കായെന്നും...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ