വായനയുടെ വേറിട്ടൊരു കഥ..
അതിലും വേറിട്ടൊരു കാഴ്ച്ചയാണ് അവിടെ എനിക്ക് വീണ്ടും കാണുവാൻ കഴിഞ്ഞത്. ഒൻപതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു
കുട്ടി. അവന്റെ കയ്യിൽ ഒരു പുസ്തകം കാണാം. കണ്ണടയൊക്കെ വച്ച് അവൻ പുസ്തകങ്ങളുടെ ലോകത്താണ്.
മഴയുടെ ആർദ്രതയിൽ നിറഞ്ഞു തുളുമ്പുന്ന ഒരു ക്യാൻവാസ്സ്. ജനാലകൾക്കിരുവശത്തായ് പുസ്തകങ്ങൾ ഒന്നിനുമുകളിൽ മറ്റൊന്നായി അടുക്കി വച്ചിരിക്കുന്നു സ്തൂപങ്ങൾ പോലെ. പിന്നെയുമുണ്ട് അവൻ ഇരിക്കുന്ന ഇരിപ്പിടം പോലും പുഷ്തകങ്ങളാൽ നിർമ്മിതമാണ്. മഴയുടെ മനോഹാരിത ഒന്നും തന്നെ അവനിൽ ഒരു ചലനം പോലും സൃഷ്ടിച്ചില്ല. അവൻ ആ റാന്തൽ വെളിച്ചത്തിലും വായനയിൽ തന്നെ മുഴുകി ഇരിക്കുകയാണ്.
ഇന്റർനെറ്റും സ്മാർട്ട് ഫോണുകളുടെയും ലോകത്തിലേയ്ക്ക് നാം വഴുതിവീഴുമ്പോൾ നമ്മുടെ ഉള്ളിലെ സർഗ്ഗാതമകതയെ പരിപോഷിപ്പിക്കുന്ന വായന എന്ന ശീലം നാം ഏവരും മറന്നു തുടങ്ങിയിരിക്കുന്നു. വായനയുടെ നന്മകളും അതിലൂടെ അറിവും പകരാം ഈ വരും തലമുറക്കും. വായിച്ചു വളരാം അവരോടൊപ്പം നമ്മുക്കും, വായനയുടെ വേറിട്ടൊരു കഥയില്ലൂടെ.
മനസിലെ വാക്കുകൾ.. ബ്ലോഗിലൂടെ വായിക്കുമ്പോൾ 😍
മറുപടിഇല്ലാതാക്കൂ😍😍😍😍😍😍😍😍😍
ഇല്ലാതാക്കൂമനസിലെ വാക്കുകൾ.. ബ്ലോഗിലൂടെ വായിക്കുമ്പോൾ 😍
മറുപടിഇല്ലാതാക്കൂ