ഈ കാത്തിരിപ്പിന് വിരാമം....
മഴ കാത്തിരുന്നു ഞാൻ എന്നും....
ഒരു മഴക്കാറ് പോലും വന്നില്ലീവഴി....
പുഴകളും അരുവിയും വറ്റിവരണ്ടു....
വെന്തു വെണ്ണീറായി എങ്ങും,
പച്ചവിരിച്ചൊരാ വയലേടകൾ ഒക്കെയും...
കൊടും വേനലോ കഴിഞ്ഞു...
ഇടവമാസം ഇങ്ങെത്തി....
എങ്കിലും ഇതുവരെ വന്നില്ലീമഴ...
എന്റെ ഈ കൊച്ചുഗ്രാമത്തിൽ.....
അങ്ങകലെ ഗ്രാമങ്ങൾ...
മഴയുടെ ആർദ്രതയിൽ ....
എന്തു ചൊല്ലുവാൻ...
ഈ മഴക്കെന്തേ ഇത്ര പരിഭവം,
അറിയില്ല....
വെയിൽ പതിയെ മങ്ങിതുടങ്ങി...
ആകാശമാകെ ഇരുൾമൂടിടുന്നു....
ദശമി തന്നിൽ നിറയുന്നു,
പ്രകൃതിയുടെ പുഞ്ചിരി.....
ഞാൻ കാത്തിരുന്നു മഴയോ പെയ്യ്തുതുടങ്ങുന്നു.....
good craft...by the way ivide muttan mazhayanu....
മറുപടിഇല്ലാതാക്കൂ😊
ഇല്ലാതാക്കൂ