ഗുരുവായൂരപ്പൻ..

ഇന്നെന്റെ താരാട്ടിൽ നീ മയങ്ങി,
നറുപുഞ്ചിരിയാലെൻ മനംകവർന്നു.. ഉണ്ണിക്കണ്ണനോ ഓടക്കുഴലുമായി,
മനതാരിനുള്ളിലായി വിളങ്ങി നിൽപ്പൂ..
എങ്കിലും എന്നുടെ അഞ്ജന കണ്ണാ,
എന്നേ വിളിക്കുമോ ഗുരുവായൂരിലായ്..
ഒരു നാളും കണ്ടീല ഞാനാതിരുനട,
വരുവാനായ് മോഹമോ ഏറുന്നു കൃഷ്ണാ..
നിൻ തിരുവുള്ളമെന്നിൽ കനിയുവാൻ,
എന്തുഞാനേകണം ഈ ജന്മമഖിലവും...
എന്നും നിനക്കുന്ന മനസ്സുണ്ട് പക്കൽ,
മറ്റൊന്നുമില്ലെന്റെ ഗുരുവായൂരപ്പന് നേദിക്കാൻ..

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...