പിറന്നാൾ ദിനം


ചൈത്ര നിലാവിനെ,
തൊട്ടു തലോടി..
നീ വന്നങ്ങണയുന്നു,
മകയിരം കാവിലായ്..
ഉതിർന്നു വീഴുന്നു,
ചെണ്ടുമല്ലി പൂവുകൾ..
നിനക്കായ്‌ തീർക്കുന്നു,
ഈ പുഷ്പ വീഥികൾ..
ഇടതൂർന്നു നിൽക്കുന്ന,
കാവതിൽ നിനക്കായ്‌..
പുള്ളുവൻ പാട്ടിന്റെ,
ശീലുകൾ കേൾക്കുന്നു..
കളകളാരവം മുഴക്കുന്നു,
ഈ അരുവികൾ..
നിന്റെ പിറന്നാളിൽ,
താളം പിടിക്കുവാൻ..
ഒടുവിലീ പ്രകൃതിയും,
നിനക്കായ്‌ നൽകുന്നൂ..
മധുര മൂറും,
ഞാവൽ പഴങ്ങളും..
മുളം തണ്ടുകൾ,
ഉതിരുന്നു നാദങ്ങൾ..
ആശംസകൾ ഏകുവാൻ,
ഈ പിറന്നാൾ ദിനമതിൽ..

അഭിപ്രായങ്ങള്‍

  1. Happy Birthday! May God bless you with everything you desire. 💖💫

    മറുപടിഇല്ലാതാക്കൂ
  2. You are a beautiful person, a loyal friend, and such a special sister. Thank you for bringing so much joy and laughter into my life. I hope you have a wonderful birthday! Love you😘😘

    മറുപടിഇല്ലാതാക്കൂ
  3. പിറന്നാൾ ആശംസകൾ 🧁

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...