നന്നായി ഉറങ്ങുക...
നന്നായി ഉറങ്ങുവാൻ, അഭിലാഷമുണ്ടെനിക്കെങ്കിലും...
കഴിയില്ല!
കണ്ണടച്ചാൽ പിന്നെ കാണുന്നതെന്തെന്ന്,
ചോദ്യമാണാദ്യം വരിക....
ഉത്തരം നൽകിടാം നിനക്കായ് ഞാനിന്ന്....
തമസ്സല്ല!
മനസ്സെന്ന ചെപ്പിൽ മുറിവേറ്റുണങ്ങാതെ,
നിൽക്കുന്നൊരായിരം കദനങ്ങൾ...
ഊതി കെടുത്തുവാൻ,
നിനച്ചു ഞാൻ പലവുരി...
വിഫലമീ ശ്രമമെന്ന്,
മന്ത്രിക്കുന്നു വിധിയെന്ന സത്യവും...
ഇനിയൊന്നുറങ്ങണം എനിക്കിവിടെ,
ഒരിക്കലും ഉണരാത്ത നിദ്രയിൽ....
പരിഭവം തെല്ലില്ല നിന്നോട്,
എനിക്കെന്നും കാലമേ....
നീ തന്ന "നന്നായി ഉറങ്ങു " എന്ന ആശംസ,
എനിക്കായ് തന്ന അവസാന വാക്കായി ഭവിക്കട്ടെ....
👌👌👌☹️
മറുപടിഇല്ലാതാക്കൂ