ഞാനിരിക്കുന്നു നിന്നോടു കൂടെ ഈ അലയടിക്കുന്നകടൽ തീരമണ്ണിൽ എണ്ണിയാൽ തീരാത്ത തിരകളും മണലും പിന്നെ വറ്റിവരളാത്ത ജലശ്രോദസും കണ്കുളിക്കെ കണ്ടങ്ങിരുന്നുപോയി ഞങ്ങൾ സ്വപ്നം വിതക്കുന്ന അസ്തമയ സന്ധ്യേ ചോര ചുവപ്പിനാൽ തുടുത്തു നിൽക്കുന്നു നിൻ മുഖം ഈ വാനിൽ വരിഞ്ഞുമുറുകും കടൽകാറ്റിൻ മീതേ പൊഴിഞ്ഞു വീഴുന്നൂ മണൽ തരികൾ എങ്ങും ഇരുട്ട് മൂടുന്നു തൃസന്ധ്യ നേരത്തു അലയടിക്കുന്നു തിരയുടെ രൗദ്രം ഈ വിസ്മയ സന്ധ്യയിൽ നിന്റെ കയ്യും പിടിച്ച് നിന്റെ കണ്ണുകളിലേ പ്രണയം തിരിച്ചറിയുമ്പോൾ ഒരിക്കലും ഒടുങ്ങാത്ത അഭിലാഷവും അതുതന്നെ.., നീന്റെ ഈ സൗഹൃദം എന്നും ഒടുങ്ങാതെ നിലകൊള്ളുവാൻ അതിലുപരി..., നീയെന്റെ ഹൃദയത്തുടിപ്പെന്ന സത്യവും എന്നും എനിക്കെന്റെ സ്വന്തമെന്നും ...