പോസ്റ്റുകള്‍

വെണ്ണക്കണ്ണൻ..

ഇമേജ്
വെണ്ണകവർന്നുണ്ണും കണ്ണൻ, മിഴികൾക്കെന്നെന്നും ആനന്ദം.. തിരുമുടിയിൽ പീലിയുമുണ്ടേ, ചെഞ്ചുണ്ടിൽ ചിരിതൂകി.. ആരാരും കാണാതെ, കണ്ണാ നീ കവരുന്നു.. എന്നെന്നും ഭക്തന്റെ, മനസ്സല്ലോ സങ്കേതം..

പ്രണയമായ്..

ഇമേജ്
മറ്റൊന്നിനുമാവില്ല ഇനിയെന്നിൽ, നിനക്കായ്‌  പകരമാകുവാൻ.. സൗഹൃദമായ് പ്രണയമായെന്നിൽ, നിറയുന്ന സ്പന്ദനം നീയിന്ന്.. ചേർത്തുവച്ചൊരാ ഹൃദയങ്ങൾ തമ്മിൽ, അനുരാഗമേറുന്നു.. ഇരു അധരങ്ങൾ തന്നിലായ്, അതിലോ പുഞ്ചിരി വിടരുന്നു.. നിന്നോടായ് ഒന്ന് പറയണം, ഏറെയായി കരുതുന്നു ഞാനും.. നീയെന്നുമെൻ അരികിലായ്, കൂട്ടായ് കൂടെ വന്നീടുമോ.. ഹാപ്പി💝💖💘💞💕 ദിന ആശംസകൾ..

മണിമുത്തം..

ഇമേജ്
മനസ്സിൽ നിറയെ സംഗീതം, നിൻ മൊഴിയെൻ ജീവതാളവും.. നിന്നിൽ തുടിക്കുമെൻ ഹൃദന്തം, നിന്നിൽ ലയനമാകുമ്പോൾ.. എൻ മിഴികളിൽ തെളിയും സന്തോഷം, എൻ നെറുകയിൽ നീ നൽകും മുത്തമായ്.. 😘 ദിന ആശംസകൾ..

നീർക്കുമിള..

ഇമേജ്
നീയെന്ന വീണയിൽ നിന്നുതിരുന്ന സംഗീതം, പോലെയിന്നെന്റെ സങ്കൽപ്പ സ്വപ്നങ്ങളും.. നിന്നെ അറിയുവാൻ വെമ്പുന്ന മനസ്സോ, വെറുതേ നിനക്കുന്നു കാണുവാൻ മാത്രമായി.. ഒരുവാക്ക് പോലും മൊഴിയാതെയെന്നിൽ, ഞാനറിയാതെ നീയെൻ മനംകവർന്നു.. ഒടുവിലീ വഴിയും വിജനമാണെന്നതും, അറിയുന്നു മൗനമായിന്നു ഞാനും.. ഒരു നീർക്കുമിള പോലെയെൻ അഭിലാഷങ്ങളും, പിന്നെ ഏറെ നാളായെന്റെ കാത്തിരിപ്പും..

എപ്പോഴും എന്നെന്നും..

ഇമേജ്
അടർന്നുവീഴുന്നൊരീ പൂക്കളും കരയുന്നു.. മാഞ്ഞു പോകുന്ന മഴക്കാറും വിതുമ്പുന്നു.. തെന്നലിൽ മായുന്ന മാരിവില്ലോ തേങ്ങുന്നു.. മഴത്തുള്ളികളായ് അടർന്നങ്ങു വീഴുന്നു.. പ്രകൃതിതൻ സങ്കടം കടലോളം ആഴത്തിൽ.. ഏറെ നാളത്തെ സ്നേഹവും കദനമായി.. മാറുന്ന നിമിഷങ്ങൾ ഗണ്യമായി കൂടുന്നു.. എവിടെയും എപ്പോഴും സങ്കടക്കടലാണ്... എന്ത്‌ ചെയ്യേണ്ടുവെന്നാർക്കും അറിയില്ല.. കഴിയണം ഏവർക്കും പുഞ്ചിരി തൂകുവാൻ.. പരസ്പരം താങ്ങായി തണലായി മാറുവാൻ.. ചേർത്തുപിടിക്കണം മുറിയാതെ ബന്ധങ്ങൾ.. 🤗 ദിന ആശംസകൾ..