പോസ്റ്റുകള്‍

ക്രിസ്തുമസ് ഫ്രണ്ട്‌സ്...

അങ്ങനെ ഒരു ക്രിസ്തുമസ് ദിനം കൂടി അടുത്തെത്തി. എല്ലാവരും നന്നേ തിരക്കിലാണ്. എവിടെയും പ്രകാശപൂരിതമായി നക്ഷത്രങ്ങൾ. വർണ്ണ വിസ്മയങ്ങൾ തീർത്ത് വീഥികൾ. കേക്കുകളും വൈനുകളും ആകെ മൊത്തത്തിൽ മധുരമയം തന്നെ ആണ് ഈ ക്രിസ്തുമസ്. ആഘോഷങ്ങളുടെ സന്തോഷത്തിന്റെ പിന്നെ സമാധാനത്തിന്റെ നാളുകൾ. ഈ ക്രിസ്തുമസിന് പുതിയ സമ്മാനങ്ങളും തന്നു ജഗദീശ്വരൻ. ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത, എന്നാൽ എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു മൂന്നുപേർ. സ്വപ്നങ്ങളുടെ രാജകുമാരി സ്വപ്നയും, വിജയത്തിന്റെ രാജകുമാരൻ സഞ്ജയും പിന്നെ മഞ്ഞു തുള്ളികൾ പോലെ മനസ്സിലേക്ക് പെയ്തിറങ്ങിയ നിഹാരികയും. ഇനിയുള്ള പ്രഭാതങ്ങൾ പുഞ്ചിരിയിൽ നിറയാൻ, ഇരുട്ട് മാറ്റി വെളിച്ചം പരത്തുന്ന ദൈവത്തിന്റെ സമ്മാനം. എന്റെ ഹൃദയത്തുടിപ്പുകൾ, സൗഹൃദത്തിന്റെ പുതിയവെളിച്ചം പരത്തുന്ന എന്റെ മാത്രം ക്രിസ്തുമസ് ഫ്രണ്ട്‌സ്...

മയിൽപ്പീലി...

ഇമേജ്
ഗുരുവായൂർ ഏകദശിനാൾ, കണ്ടു ഞാൻ പീലി ചൂടിയൊരുണ്ണിയെ... മയിൽപ്പീലി തന്നു നീയെനിക്കന്ന്, ആദ്യമായ് നിൻ അരികിൽ വന്ന നാൾ... ഏറെ നേരം കാത്തിരുന്നു, ഒന്ന് കാണാൻ കണ്ണനെ... ശ്രീലകത്തായി നോക്കിടുമ്പോൾ, കണ്ടു ഞാൻ അകതാരിലായ്... ചിരിതൂകി അമ്മതൻ മടിത്തട്ടിൽ, വെണ്ണ ഉണ്ണും കാർവർണ്ണനെ...

അവസ്ഥ..

ഒറ്റപെട്ട പ്രണയം, എന്തിനോടാണെന്ന ചോദ്യം? ഉത്തരമില്ലാത്ത, കടംകഥ പോലെയിന്നും.... ഒറ്റപ്പെടലിന്റെ മധുരം നുകർന്ന, ബാല്യവും കൗമാരവും വേറിട്ടു നിൽക്കുന്നു... ഈ യൗവനവും കടന്നങ്ങു പോകുന്നു, നീയോ മാറ്റാർക്കോ വേണ്ടി ഭാരംചുമക്കുന്നു.... ഒടുവിൽ നീ ക്ഷീണിതനായി, വാർദ്ധക്യത്തിൽ എത്തിനിൽക്കുമ്പോൾ... എന്ത് പറയുവാൻ കഴിയുമാവസ്ഥയേ, ഞാൻ മറന്നു പോയി സ്വയം ജീവിക്കുവാൻ...  മറ്റല്ലാതെ ഒന്നുമിനി, പറയുവാനാവില്ല...

വൃശ്ചികപ്പുലരി..

ഇമേജ്
വൃശ്ചിക പുലരിയെ പാവനമാക്കുന്നു, ശബരി ഗിരീശ്വര നാമജപങ്ങളാൽ... ഏഴര വെളുപ്പിനെന്നും മനസ്സോടെ, തെളിക്കുന്ന വിളക്കിൽ... വിടരുന്നു ജ്യോതിയായ് നമ്മൾതൻ, മണികണ്ഠ സ്വാമിയാം അയ്യപ്പൻ... തത്ത്വമസിപ്പൊരുൾ തേടുന്ന മനുഷ്യരിൽ, കുടികൊള്ളും ഈശ്വര ചൈതന്യപൊരുളായ് കലിയുഗവരദൻ... മണ്ഡല കാലം തുടങ്ങുന്ന ദിനമിന്ന്, എങ്ങും മുഴങ്ങുന്നു അയ്യപ്പ നാമസങ്കീർത്തനങ്ങൾ...

നിശബ്ദം

ഇമേജ്
നീ പറയുന്ന വാക്കുകളിൽ കൂടിയാണ് അവളെ ഞാൻ ആദ്യമായി അറിയുന്നത്. തന്നിൽ നിന്നും പാതി വഴിയിൽ എവിടെയോ വച്ച് അടർന്നു മാറി പോയിട്ടും എത്ര ഏറെ സ്നേഹിക്കുന്നു നീ അവളെ. സ്നേഹത്തിൽ വിശ്വാസം ഉള്ളവർക്ക് പോലും അംഗീകരിക്കാൻ പറ്റാത്ത ഒരു കാര്യം തന്നെയാണത്. നീ ആരെന്നും എന്തെന്നും  അറിയുന്നതും നീ  അവളെക്കുറിച്ച് പറയുന്ന വാക്കുകളിലൂടെ തന്നെ ആണ്. നിന്റെ സ്നേഹം കണ്ടില്ലെന്ന് നടിച്ച് നിന്നെ വേണ്ടെന്ന് വെച്ച് പോയവരോട് പോലും നിനക്ക് സ്നേഹവും ബഹുമാനവും മാത്രമേ ഉള്ളൂ. നിന്നെക്കുറിച്ച് ഒരു നിമിഷം പോലും ഇല്ല ഞാൻ ഓർക്കാത്തത്. ഏറെ പരിചയം പോരാ നമ്മൾ തമ്മിൽ. എന്നിരുന്നാൽ കൂടിയും ഒന്ന് മാത്രം ഞാൻ പറയാം, നിന്നെ കണ്ട നാൾ മുതൽ തുടങ്ങിയ ഇഷ്ടം ആണ്. അതിലുപരി ആരാധനയും ബഹുമാനവും ആണ്. എന്നിരുന്നാലും അർഹത ഇല്ലാത്ത ഒരാൾക്ക് സ്നേഹം കൊടുത്തിട്ട്, അവരത് തിരസ്കരിച്ചതിൽ മനംനൊന്ത്, നിന്നെ സ്നേഹിക്കുന്നവരെ മനസ്സിലാക്കാതെ പോകുന്നതും വളരെ കഷ്ടം ഉള്ള കാര്യം തന്നെയാണ്. ആദ്യ കാഴ്ച അത്ര മതിപ്പുളവാക്കുന്നത് അല്ലെങ്കിൽ പോലും, പിന്നീട് ഒന്നും ശെരിയാകില്ല എന്ന് കരുതുന്നതുപോലും  എന്തുകൊണ്ടെന്ന് എനിക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലാകു...