ചെറുവള്ളി ഭഗവതി
ചിരി തൂകി നിൽക്കുന്നൊരമ്മയെ കാണുവാൻ, ചെറുവള്ളി കാവിലായ് ഞാനെത്തിയിന്ന്... മനസ്സിടറുമ്പോഴും ഒരു താങ്ങായെന്നമ്മ, കൂടെഉണ്ടെന്നു ആമണിനാദങ്ങൾ ഏറ്റുചൊല്ലി..... ഉപദൈവങ്ങളായി ഏവരും വാഴുന്നു, കൈകൂപ്പി തൊഴുതു ഞാൻ ഈ പ്രദക്ഷിണവീഥിയിൽ... ഭദ്രക്കും ഉപദൈവങ്ങൾക്കുമൊരത്താഴ പൂജ കഴിഞ്ഞുടൻ, പൂജചെയ്യുന്നോരാ ജഡ്ജിയമ്മാവൻ കോവിലും അരികിലായ് തന്നെയുണ്ട്.... നാലമ്പലത്തിന്നു മുന്നിപിലായ് ഉള്ളോരാ തീർത്ഥക്കുളമതിൽ, ഇഷ്ട വിധേനേവസിക്കുന്നു മാത്‍സ്യങ്ങൾ..... ദുർമാർഗ്ഗദർശികൾ വാഴുമീ ഭൂലോകമെമ്പാടും, സത്യവും നീതിക്കും പുനസ്ഥാനമീ കാവ്....