അല്ലി....
ഇടവപ്പാതി മഴയിൽ... പൊൻപുലരിയോ ചിരിതൂകി നിൽക്കുന്നു.... ആരെയോ വരവേൽക്കുവാൻ എന്ന പോലെ... ത്രയോദശി നാൾ തന്നിൽ... വെള്ളിമേഘ ശലകത്തിൽ... വന്നെത്തി ഈ വിണ്ണിലായ് അവൾ... അല്ലി എന്നൊരാമ്പൽ പൂവ്.... സ്നിഗ്ദ്ധ ചാരുത തന്നിലായ്, സച്ചിന്മയമായി.... ഇഴചേർന്നു നിൽക്കുന്നു... പുഞ്ചിരി തൂകി കുഞ്ഞു ചെണ്ടുമല്ലി... വിടർന്നോരാ കണ്ണുകൾ തൻ വശ്യ ഭാവം... ആരിലും വിസ്മയം ഉതിരുന്നു....